നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച 40കാരന് ആറുമാസം തടവും 1050 രൂപ പിഴയും

  തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച 40കാരന് ആറുമാസം തടവും 1050 രൂപ പിഴയും

  തെരുവുനായയെ ആളൊഴിഞ്ഞ പ്രദേശത്തേക്കു കൊണ്ടുപോയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്

  News18 Malayalam

  News18 Malayalam

  • Share this:
   മുംബൈ: തെരുവുനായയെ ലൈം​ഗികമായി പീഡിപ്പിച്ച കേസില്‍ നാല്‍പ്പതുകാരന് തടവ് ശിക്ഷ. താനെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിജയ് ചാൽകെ എന്നയാൾക്ക് ആറ് മാസത്തേക്ക് തടവ് ശിക്ഷ വിധിച്ചത്.

   ഐപിസി 377 വകുപ്പ് പ്രകാരം പ്രകൃതി വിരുദ്ധ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. മൃ​ഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ നടത്തിയതിന് 1,050 രൂപ പിഴയും ചുമത്തി.

   2020 ജൂലായില്‍ കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ പരാതിക്കാരന്റെ മൊഴി സ്വീകരിച്ചുകൊണ്ടാണ് മജിസ്‌ട്രേറ്റ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. പ്രതി കടുത്ത മാനസിക വൈകല്യമുള്ളയാളാണെന്ന് കോടതി നിരീക്ഷിച്ചു.

   Also Read- സഹോദരന്‍റെ ഘാതകനെ ഹണി ട്രാപ്പിലൂടെ കുടുക്കി; പ്രതികാര കൊലയ്ക്ക് തൊട്ടു മുമ്പ് യുവതി പിടിയിലായി

   തെരുവുനായയെ ആളൊഴിഞ്ഞ പ്രദേശത്തേക്കു കൊണ്ടുപോയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. നായയെ ഇയാൾ ക്രൂരമായി ഉപദ്രവിച്ചു. സംഭവമറിഞ്ഞ മൃഗ സംരക്ഷണ പ്രവർത്തകരാണ് വിജയ് ചാൽകെയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിജയ് ചാൽകെയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
   Published by:Anuraj GR
   First published: