• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Abuse | അഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ ആൾക്ക് അഞ്ച് വർഷം തടവ്

Sexual Abuse | അഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ ആൾക്ക് അഞ്ച് വർഷം തടവ്

ചിത്രകലാ വിദഗ്ദ്ധനാണ് പ്രതി. ഇയാൾ വരച്ച ചിത്രം കാ​ണാ​നാ​യി എത്തിയപ്പോ​ള്‍ കു​​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു

Jail

Jail

  • Share this:
പ​ത്ത​നം​തി​ട്ട: അഞ്ച് വയസുകാരനെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് (Sexual Abuse) ഇരയാക്കിയ പ്രതിക്ക് അഞ്ച് വർഷം തടവ്. കോ​ന്നി മ​ങ്ങാ​രം പാ​റ​യി​ല്‍ വീ​ട്ടി​ല്‍ മ​നോ​ജ് മാ​ത്യു​വി​നെയാണ് (31) പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ പോ​ക്സോ (Pocso Court) കോ​ട​തിയാണ് ശിക്ഷിച്ചത്. അ​ഞ്ചു​വ​ര്‍​ഷം ത​ട​വിന് പുറമെ 5000 രൂ​പ പി​ഴ​യും വിധിച്ചിട്ടുണ്ട്.

ചിത്രകലാ വിദഗ്ദ്ധനാണ് പ്രതി. ഇയാൾ വരച്ച ചിത്രം കാ​ണാ​നാ​യി എത്തിയപ്പോ​ള്‍ കു​​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. പ്രതിയുടെ അതിക്രമത്തിൽ നിന്ന് ഓടി ര​ക്ഷ​പ്പെ​ട്ട കു​ട്ടി അ​മ്മ​യെ വി​വ​രം അ​റി​യി​ച്ചു. പിന്നാലെ കുട്ടിയുടെ അമ്മ കോന്നി പൊലീസിൽ പരാതി നൽകി. ജ​ഡ്ജി ജ​യ​കു​മാ​ര്‍ ജോ​ണ്‍ പോ​ക്സോ ആ​ക്‌ട് 9, 10 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ്​ ശി​ക്ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. ജ​യ്സ​ണ്‍ മാ​ത്യൂ​സ് ഹാ​ജ​രാ​യി. കോ​ന്നി പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റാ​യി​രു​ന്ന ആ​ര്‍.​ജോ​സാ​ണ് കേ​സ്​ അ​ന്വേ​ഷി​ച്ച​ത്.

Arrest | നടുറോഡിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ; അക്രമം കാമുകനെ ഉപേക്ഷിച്ച് ഒപ്പം വരാത്തതിന്‍റെ വൈരാഗ്യത്തിൽ

കൊല്ലം: നടുറോഡില്‍ വച്ച്‌ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കേരളപുരം ജംഗ്ഷനിലാണ് സംഭവം. പുനുക്കന്നൂര്‍ ചിറയടി നീതു ഭവനത്തില്‍ നീതുവിനെയാണ് ഭര്‍ത്താവ് അന്തപ്പന്‍ എന്ന വിക്രമന്‍ വെട്ടിയത്. യുവതിയെ വെട്ടിയ ശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച വിക്രമനെ നാട്ടുകാര്‍ പിടികൂടി കുണ്ടറ പോലീസിന് കൈമാറുകയായിരുന്നു.

ഒന്നര വർഷം മുമ്പ് കാമുകനൊപ്പം പോയ നീതുവിനെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ വിക്രമൻ ശ്രമിച്ചിരുന്നു. ബന്ധുക്കളും പഞ്ചായത്ത് മെമ്പറും ഉൾപ്പടെയുള്ളവർ വഴി പലതവണ മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും ഓട്ടോ ഡ്രൈവറായ കാമുകനൊപ്പം താമസിക്കാൻ നീതു തീരുമാനിക്കുകയായിരുന്നു.

Also Read - ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീലചിത്രങ്ങളയച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നീതുവിനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ വിക്രമൻ ശ്രമിച്ചിരുന്നു. എന്നാൽ നീതി തിരികെ വരാൻ കൂട്ടാക്കിയില്ല. ഇതിലുള്ള വിരോധത്താലാണ് നീതുവിനെ വെട്ടിക്കൊലപ്പെടുത്താൻ വിക്രമൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ, വീട്ടിലേക്ക് പോകാനായി കേരളപുരത്ത് എത്തിയ നീതുവിനെ വിക്രമൻ പിന്നാലെ കൂടി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഉച്ചത്തിൽ നിലവിളിച്ചതോടെ നാട്ടുകാർ ഓടികൂടുകയായിരുന്നു. ഇതോടെ വിക്രമൻ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെടുകയായിരുന്നു. എന്നാൽ നാട്ടുകാർ പിന്നാലെ ഓടി പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഒന്നര വർഷം മുമ്പാണ് നീതു വിക്രമനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്.

പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ; പെൺകുട്ടിയുടെ അമ്മയും പ്രതി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ (Pocso Case) വിതുര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. പാലോട് കള്ളിപ്പാറ റോസ്ഹില്ലിൽ ശശിധരൻ്റെ മകൻ അനൂപാണ് (39) കേസിൽ ജയിലിലായത്. തിരുവനന്തപുരം (Thiruvananthapuram) പോസ്‌കോ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങൾ കാരണം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇവിടെ വച്ച് പ്രതി പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായി. കേസിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്നും സഹായങ്ങൾ ചെയ്യാമെന്നും പറഞ്ഞാണ് അനൂപ് ഇവരുമായി അടുത്തത്. ഇത് മുതലെടുത്ത പ്രതി പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായി. വീട്ടിൽ വച്ച് പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇക്കാര്യം പെൺകുട്ടി അമ്മയോടു പറഞ്ഞെങ്കിലും അമ്മയും പ്രതിയുടെ പ്രവർത്തികൾക്ക് കൂട്ടുനിന്നു എന്നാണ് കേസ്.
Published by:Anuraj GR
First published: