• HOME
  • »
  • NEWS
  • »
  • crime
  • »
  • സഹോദരിയുടെ മകളെ തട്ടിക്കൊണ്ട് പോയി ബലപ്രയോഗത്തിലൂടെ വിവാഹം കഴിച്ചു; അമ്മാവൻ പിടിയിൽ

സഹോദരിയുടെ മകളെ തട്ടിക്കൊണ്ട് പോയി ബലപ്രയോഗത്തിലൂടെ വിവാഹം കഴിച്ചു; അമ്മാവൻ പിടിയിൽ

തിങ്കളാഴ്ച ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടി ബസ് കാത്ത് നിൽക്കുമ്പോഴാണ് കാറിലെത്തിയ അമ്മാവനും സുഹൃത്തുക്കളും ചേർന്ന് ഇവരെ ബലം പ്രയോഗിച്ച് കാറിൽ കയറ്റിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ബംഗളൂരു: സഹോദരിയുടെ മകളെ തട്ടിക്കൊണ്ട് പോയി ബലപ്രയോഗത്തിലൂടെ താലി കെട്ടിയ അമ്മാവൻ അറസ്റ്റിൽ. പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ താലി ചാർത്തുന്ന വീഡിയോ പുറത്തു വന്നതോടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മനു എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

    കർണാടകയിലാണ് സംഭവം. ഹസൻ ജില്ലയിലെ 21 കാരിയായ പെൺകുട്ടിയെയാണ് ഇവരുടെ അമ്മയുടെ സഹോദരൻ തട്ടിക്കൊണ്ട് പോയി താലി കെട്ടിയത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടി ബസ് കാത്ത് നിൽക്കുമ്പോഴാണ് കാറിലെത്തിയ അമ്മാവനും സുഹൃത്തുക്കളും ചേർന്ന് ഇവരെ ബലം പ്രയോഗിച്ച് കാറിൽ കയറ്റിയത്.

    also read:ബെംഗളൂരുവിൽ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയിൽ; ഒളിവിൽ കഴിഞ്ഞത് ആന്‍ഡമാൻ ദ്വീപിൽ

    കാറിനുള്ളിൽ വെച്ച് ബലപ്രയോഗത്തിലൂടെ താലി കെട്ടുകയായിരുന്നു. ഇതിന്റെ വീഡിയോയാ സുഹൃത്തുക്കളിലൊരാൾ ഷൂട്ട് ചെയ്ത് സമൂഹമാധ്യമം വഴി പങ്കുവെയ്ക്കുകയായിരുന്നു. പെൺകുട്ടി താലി കെട്ടുന്നത് തടയാൻ ശ്രമിക്കുന്നതും നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. പ്രതിയുടെ സുഹൃത്തുക്കൾ പെൺകുട്ടിയെ പിടിച്ചുവെച്ച് സഹായിക്കുന്നുണ്ട്.

    ടിക്-ടോക്കിൽ പങ്കുവെച്ച മറ്റൊരു വീഡിയോയിൽ പ്രതിയുടെ സുഹൃത്തുക്കളിലൊരാൾ പെൺകുട്ടിയുടെ കവിളിൽ നുള്ളുന്നതും കാണാം. മനുവും സുഹൃത്തുക്കളായ വിനയ്, പ്രവീൺ, സന്ദീപ് എന്നിവരും ചേർന്ന് പെൺകുട്ടിയെ അമ്പലത്തിലെത്തിച്ച് അവിടെ വെച്ച് ഹാരം അണിയിക്കുകയും വിരലിൽ  മോതിരം അണിയിക്കുകയും ചെയ്തു.

    ചൊവ്വാഴ്ച പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന് കാട്ടി പരാതി നൽകി. അടുത്തുള്ള രാമനഗര ജില്ലയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

    നിലവിൽ ഇത് മിസ്സിംഗ് കേസാണെന്നും തട്ടിക്കൊണ്ട് പോകലിന് കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. യുവതിയോട് പ്രതി വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ കുടുംബം ഇത് എതിർത്തതോടെയാണ് തട്ടിക്കൊണ്ട് പോയി വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

     
    First published: