• HOME
  • »
  • NEWS
  • »
  • crime
  • »
  • ആനയെ മാറ്റിക്കെട്ടുന്നതിൽ തർക്കം; മൂന്നാർ ആനസവാരി കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു

ആനയെ മാറ്റിക്കെട്ടുന്നതിൽ തർക്കം; മൂന്നാർ ആനസവാരി കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു

ആനയെ മാറ്റിക്കെട്ടിയതിലെ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു

കൊല്ലപ്പെട്ട ബിമൽ

കൊല്ലപ്പെട്ട ബിമൽ

  • Share this:

    മൂന്നാർ ആനസവാരി കേന്ദ്രത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇവിടുത്തെ ജീവനക്കാരനായ ബിമല്‍ ആണ് കൊല്ലപ്പെട്ടത്. 32കാരനായ ബിമൽ തൃശൂര്‍ സ്വദേശിയാണ്. ആനയെ മാറ്റിക്കെട്ടിയതിലെ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്ന് പോലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ മണികണ്ഠനെ അറസ്റ്റ് ചെയ്തു.

    കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനയെ പരിപാലിക്കുന്നതിനെ ചൊല്ലി ഇവർക്കിടയിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. വഴക്ക് അക്രമാസക്തമായതോടെ ബിമലിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് മണികണ്ഠന്‍ പൊലീസില്‍ മൊഴി നല്‍കി.

    Also read: പെൺസുഹൃത്തിന്‌റെ ഫോൺ നമ്പർ ചോദിച്ചതിന് യുവാക്കൾ ഏറ്റുമുട്ടി; പാലക്കാട് ഒരാൾക്ക് വെട്ടേറ്റു

    സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടത്താന്‍ മണികണ്ഠനെ ആരെങ്കിലും സഹായിച്ചുട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നു. മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

    Summary: After a disagreement over keeping the elephant, a man was killed at the Munnar elephant ride park. Bimal, a native of Thrissur, worked at the park where one of his coworkers killed him

    Published by:user_57
    First published: