• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |വഴിത്തര്‍ക്കത്തിനിടെ കല്ലുകൊണ്ടുള്ള മര്‍ദ്ദനമേറ്റ് ഗൃഹനാഥന്‍ മരിച്ചു; ദമ്പതിമാര്‍ അറസ്റ്റില്‍

Arrest |വഴിത്തര്‍ക്കത്തിനിടെ കല്ലുകൊണ്ടുള്ള മര്‍ദ്ദനമേറ്റ് ഗൃഹനാഥന്‍ മരിച്ചു; ദമ്പതിമാര്‍ അറസ്റ്റില്‍

ബാബു നന്നാക്കിയിട്ട വഴിയില്‍ക്കൂടി സജി സ്‌കൂട്ടര്‍ ഓടിച്ചുവന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.

representative image

representative image

  • Share this:
    തിരുവനന്തപുരം: നടവഴിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സജിഭവനില്‍ സജി (45)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസി ബ്രിജേഷ്ഭവനില്‍ ബാബു(55), ഭാര്യ റെയ്ച്ചല്‍ (52) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

    ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നടവഴിയെച്ചൊല്ലി ഏറെ നാളായി ഇരുകുടുംബങ്ങളും വഴക്കായിരുന്നു. ബാബു നന്നാക്കിയിട്ട വഴിയില്‍ക്കൂടി സജി സ്‌കൂട്ടര്‍ ഓടിച്ചുവന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. റെയ്ച്ചല്‍ സജിയെ കമ്പുകൊണ്ടടിച്ചുവെന്നും ബാബു കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

    മര്‍ദനമേറ്റ് ബോധം കെട്ടുവീണ സജിയെ നാട്ടുകാര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞില്ല. എ.എസ്.പി. രാജ്പ്രസാദ്, സി.ഐ.സന്തോഷ് കുമാര്‍, എസ്.ഐ. സുനില്‍ഗോപി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പനയ്‌ക്കോട്ടുള്ള ബന്ധുവീട്ടില്‍നിന്ന് ബാബുവിനെയും ഭാര്യ റെയ്ച്ചലിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുനിതയാണ് സജിയുടെ ഭാര്യ.

    Arrest |തിരുവനന്തപുരത്ത് വീട് കയറി ആക്രമിച്ച് 14 യുവാക്കള്‍ പോലീസ് പിടിയില്‍

    തിരുവനന്തപുരം: നഗരൂരില്‍ യുവാക്കള്‍ തമ്മിലുള്ള പകയെ തുടര്‍ന്ന് വീടുകയറി ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് 14 പേരെ നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സൂരജ്, വിഷ്ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ വഴക്കാണ് പിന്നീട് വീട്ടില്‍ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്.

    നഗരൂര്‍ സ്വദേശികളായ വിഷ്ണുവും സൂരജും തമ്മില്‍ വര്‍ഷങ്ങളായി ശത്രുതയുണ്ട്. ഇവര്‍ തമ്മില്‍ നേരത്തേ ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം വിഷ്ണുവും സുഹൃത്ത് ലതീഷുമായി സൂരജിന്റെ സുഹൃത്തായ അഫ്‌സലിന്റെ വീടിനു മുന്നിലൂടെ ബൈക്കില്‍ പോവുകയായിരുന്നു. സൂരജും അപ്പോള്‍ ഈ വീട്ടിലുണ്ടായിരുന്നു. സൂരജും അഫ്‌സലും ചേര്‍ന്ന് വിഷ്ണുവിനോടു തട്ടികയറിയും ഒടുവില്‍ കയ്യാങ്കളിയിലെത്തുകയും ചെയ്തു. മര്‍ദ്ദനത്തില്‍ വിഷ്ണുവിനു സാരമായി പരിക്കേറ്റു.

    വിഷ്ണുവിനെ മര്‍ദിച്ചതറിഞ്ഞ എട്ട് സുഹൃത്തുക്കള്‍ സ്ഥലത്തെത്തി. വിഷ്ണുവിന്റെ സുഹൃത്തുക്കളെത്തിയപ്പോള്‍ അഫ്‌സലും സൂരജും വീട്ടിലേക്ക് ഓടികയറി. അക്രമിസംഘം വീട്ടില്‍ കയറി സൂരജിനെയും അഫ്‌സലിനെയും തല്ലുകയായിരുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്നു സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റു. രണ്ട് സംഭവങ്ങളിലുമായി 14 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കൂട്ടത്തല്ലില്‍ പ്രതികള്‍ക്കെല്ലാം പരിക്കേറ്റിട്ടുണ്ട്.

    Goons Attack | തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു; രണ്ടു പേര്‍ക്ക് കുത്തേറ്റു

    തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം തുടരുന്നു. ശനിയാഴ്ച രാത്രി ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. പരസ്പരം സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. ബൈക്കിലെത്തിയ സംഘങ്ങളാണ് വട്ടിയൂര്‍ക്കാവിന് സമീപം കച്ചാണി സ്‌കൂള്‍ ജംഗ്ഷ് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

    പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും അക്രമണം നടത്തിയവരെ കണ്ടെത്തനായില്ല. കുത്തേറ്റവരെ ഗുണ്ടാസംഘങ്ങള്‍ തന്നെ കൊണ്ടുപോയി. ലഹരി ഉപയോഗിച്ച് ശേഷമുള്ള ആക്രമണമാണ് നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞകുറച്ചു നാളുകളായി തുടര്‍ച്ചയായി ഗുണ്ടാ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്പി സംഭവ സ്ഥലം സന്ദര്‍ശിച്ചു.
    Published by:Sarath Mohanan
    First published: