മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ (Nagpur) ഫോണ്‍ തകര്‍ത്തുവെന്ന് ആരോപിച്ച് യുവാവിനെ കൗമാരക്കാരന് കൊലപ്പെടുത്തി (murder cases). ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്.
സാലിറാം എന്ന റിങ്കു കുമാര്‍ (31) ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ രണ്ടു പേരും ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ സ്വദേശികളാണ്. ഇവര്‍ നാഗ്പൂരില്‍ ഒരുമിച്ച് ജോലി ചെയ്തു വരുകയായിരുന്നു. നാട്ടിലുള്ള ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അന്വേഷിക്കുന്നതിനായി കുമാര്‍ ഫോണ്‍ ചോദിച്ചു. എന്നാല്‍ ഫോണ്‍ നല്കാന് കൗമാരക്കാരന് തയ്യാറായില്ല.
തുടര്‍ന്ന് ഇതേചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയും കുമാര്‍ മൊബൈല്‍ ഫോണ്‍ നിലത്ത് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ഇതോടെ ദേഷ്യം കയറിയ കൗമാരക്കാരന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
Rape and Murder| രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ അമ്മാവൻ അറസ്റ്റിൽ
കർണാടകയിലെ (Karnataka) അത്തിബെലെയിൽ (Attibele) രണ്ട് വയസുകാരിയെ ബലാത്സംഗം (Rape) ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മാവന് അറസ്റ്റിൽ. വീട്ടിലേക്ക് സാധനം വാങ്ങാന്‍ പെൺകുട്ടിയുടെ കൂടെ കാറിൽ പോകുമ്പോഴാണ് അതിക്രമമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിനിടെ നിലവിളിച്ച പെൺകുട്ടിയെ ഇയാൾ മർദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ തുടക്കത്തിൽ കാർ യാത്രക്കിടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ മുൻ സീറ്റിലിരുന്ന പെൺകുട്ടി വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്നാണ് ആദ്യം പ്രതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഈ വാദത്തിൽ സംശയം തോന്നിയ പൊലീസുകാർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മാർട്ടത്തിൽ ലൈംഗികാതിക്രമത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Also Read-
Arrest | ഐഎസ്എല്‍ ഫൈനലില്‍ ഹൈദരബാദിനെ പിന്തുണച്ചതിന് യുവാവിന്റെ നടുതല്ലിയൊടിച്ചു; ഒൻപതുപേര് പിടിയില്‍
കൂടുതൽ ചോദ്യം ചെയ്യലിനിടെ 31 കാരനായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അബോധവസ്ഥയിലായ പെൺകുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ പെൺകുട്ടി മരിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ട്രക്ക് ഡ്രൈവറായ പ്രതിയുടെ വീട്ടിൽ മാർച്ച് 20നായിരുന്നു കുട്ടിയും കുടുംബവും എത്തിയത്. ചിക്കൻ വാങ്ങാനായി പെൺകുഞ്ഞിനെയും കൂട്ടി ഇയാൾ കാറിൽ പുറത്തേക്ക് പോവുകയായിരുന്നു. പിന്നാലെ കാറിൽ വെച്ച് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാൻ ഇയാൾ ശ്രമിച്ചു. കുഞ്ഞ് കരഞ്ഞതോടെ ഇയാൾ മർദിച്ചു. ഇതോടെ കുഞ്ഞ് അബോധാവസ്ഥയിലായി. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും യാത്രാമധ്യേ വെച്ച് കുഞ്ഞ് മരിച്ചു.
Also Read-
Arrest| സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ ആൺകുട്ടിയെ കടന്നുപിടിച്ചു; ലോട്ടറി വിൽപനക്കാരൻ പിടിയിൽ
ഈ മാസമാദ്യം നടന്ന സമാനമായ സംഭവത്തിൽ രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ഛണ്ഡിഗഡിൽ 17 കാരൻ അറസ്റ്റിലായിരുന്നു. ഈ മാസമാദ്യം തന്നെ പൂനെയിലെ പ്രത്യേക അതിവേഗ കോടതി രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 38 കാരനായ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.