നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മരുമകളുമായി അവിഹിത ബന്ധം; 55 കാരനെ ഭാര്യ കഴുത്തറുത്ത് കൊന്നു

  മരുമകളുമായി അവിഹിത ബന്ധം; 55 കാരനെ ഭാര്യ കഴുത്തറുത്ത് കൊന്നു

  ഇളയ മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും മൂത്ത മരുമകളും ചേർന്ന് ഇയാളെ ആക്രമിക്കുകയും പിന്നീട് കത്തികൊണ്ട് കഴുത്തിൽ വെട്ടുകയുമായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
   മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും മൂത്ത മരുമകളും ചേർന്ന് 55 വയസുകാരനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

   ശനിയാഴ്ച രാത്രിയില്‍ കൊയ്‌രാന പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ഇളയ മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും മൂത്ത മരുമകളും ചേർന്ന് ഇയാളെ ആക്രമിക്കുകയും പിന്നീട് കത്തികൊണ്ട് കഴുത്തിൽ വെട്ടുകയുമായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന ഭാദോഹി പോലീസ് സൂപ്രണ്ട് രാം ബദാൻ സിംഗ് പറഞ്ഞു.

   Also Read സൗജന്യ വാക്സിന്‍ പ്രഖ്യാപനം: 'യെച്ചൂരി പറയുമ്പോൾ ശരിയും, UDF ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റുമാവുന്നതെങ്ങനെ?': പി.സി. വിഷ്​ണുനാഥ്

   ഇയാളെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും എത്തുന്നതിന് മുൻപ് തന്നെ മരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് നാല് ആൺമക്കളുണ്ട്. എല്ലാവരും മുംബൈയിൽ കുടിയേറ്റ തൊഴിലാളികളാണ്. ഇവരിൽ രണ്ടുപേർ വിവാഹിതരാണെന്നും ഭാര്യമാർ ഇവിടെ ഗ്രാമത്തിൽ താമസിക്കുന്നുവെന്നും എസ്പി പറഞ്ഞു.

   ഇയാൾക്ക് ഇളയ മരുമകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. ഇത് അറിഞ്ഞ ഭാര്യയും മൂത്ത മരുമകളും ഇയാളെ ശക്തമായി എതിർത്തു. തുടർന്ന് ഇളയ മരുമകളെ വീട്ടിലേക്ക് അയച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ കുറച്ചുനാൾ മുമ്പ് തന്റെ മൂത്ത മരുമകളെ ആക്രമിക്കുകയും അവളുടെ കണ്ണുകൾക്ക് പരുക്കേറ്റതായും പരാതി ഉള്ളതായി പോലീസ് പറഞ്ഞു.

   മൂത്ത മരുമകളെയും ഭാര്യയെയും വീട്ടിൽ നിന്ന് പുറത്താക്കി മറ്റൊരു വീട്ടിൽ താമസിക്കാൻ ഇയാൾ നിർബന്ധിക്കുകയായിരുന്നെന്നും മൊഴിയിൽ പറയുന്നു. നാലഞ്ചു ദിവസം മുമ്പ് ഇയാൾ ഇളയ മരുമകളെ തിരികെ കൊണ്ടുവന്നു. ഇതറിഞ്ഞ ഭാര്യയും മൂത്ത മരുമകളും ഇയാളെ ആക്രമിക്കുകയായിരുന്നു.
   Published by:user_49
   First published:
   )}