HOME » NEWS » Crime » MAN KILLED HIS BROTHER AND SISTER IN LAW WITH BUTCHER KNIFE HOPS OFF ONE YEAR OLD CHILD LIMBS

കുടുംബ വഴക്ക്; കശാപ്പ് കത്തികൊണ്ട് സഹോദരനേയും ഭാര്യയേയും വെട്ടിക്കൊന്നു; ഒരു വയസ്സുള്ള കുഞ്ഞിന്റെ കൈയ്യും കാലും വെട്ടി

കൈയ്യും കാലും ഛേദിക്കപ്പെട്ട കുഞ്ഞ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്

News18 Malayalam | news18-malayalam
Updated: May 24, 2021, 11:44 AM IST
കുടുംബ വഴക്ക്; കശാപ്പ് കത്തികൊണ്ട് സഹോദരനേയും ഭാര്യയേയും വെട്ടിക്കൊന്നു; ഒരു വയസ്സുള്ള കുഞ്ഞിന്റെ കൈയ്യും കാലും വെട്ടി
murder
  • Share this:
ഉത്തർപ്രദേശ്: കുടുംബ വഴക്കിനെ തുടർന്ന് സഹോദരനേയും ഭാര്യയേയും കശാപ്പ് കത്തികൊണ്ട് വെട്ടിക്കൊന്ന് യുവാവ്. ഇവരുടെ ഒരു വയസ്സുള്ള കുഞ്ഞിന്റെ കൈയ്യും കാലും വെട്ടുകയും ചെയ്തു. ഉത്തർപ്രദേശിലെ ബദോഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.

ജമീൽ(42), ഭാര്യ റൂബി(38) എന്നിവരാണ് കൊല്ലപ്പെട്ടത്. കൈയ്യും കാലും വെട്ടിമാറ്റപ്പെട്ട കുഞ്ഞ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഞായറാഴ്ച്ച വൈകുന്നേരം വീട്ടിൽ വെച്ചാണ് അരുംകൊല നടന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ജമീലിനായുള്ള തിരച്ചിലിലാണ് പൊലീസ്.

You may also like:മലപ്പുറത്ത് ഒരു കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; എട്ട് പേർ അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്ന് കശാപ്പുകാരനായ നൗഷാദ് സഹോദരനേയും ഭാര്യയേയും തന്റെ കശാപ്പ് കത്തികൊണ്ട് വെട്ടുകയായിരുന്നു. ഇതിനുശേഷം ഒരു വയസ്സുള്ള ഇവരുടെ കുട്ടിയുടെ കൈയ്യും കാലും വെട്ടി. കൊലപാതകത്തിന് ശേഷം നൗഷാദ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. അമ്മയ്ക്കൊപ്പമാണ് ഇയാൾ സ്ഥലം വിട്ടത്. നൗഷാദിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ബദോഹി പൊലീസ് സൂപ്പണ്ടന്റ് റാം ബദൻ സിങ് അറിയിച്ചു.

You may also like:ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീല്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജമീലിനേയും റൂബിയേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ പൊലീസുകാരൻ വിവാഹം കഴിച്ചു

ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ കേസിൽ പ്രതിയായ പൊലീസുകാരൻ വിവാഹം കഴിച്ചു. കീക്കൊഴൂരിലാണ് വിവാഹം നടന്നത്. പീഡനക്കേസ് പ്രതിയായ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥൻ അരുണ്‍ ദേവ് ആണ് പരാതിക്കാരിയെ വിവാഹം കഴിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതുവഴി അറസ്റ്റ് ഒഴിവാക്കുകയാണ് പ്രതി ലക്ഷ്യമിട്ടത്. ഇയാൾക്ക് പൊലീസിലുള്ളവരുടെ സഹായം ലഭിച്ചതായും ആരോപണം ഉണ്ട്.

ഏപ്രിൽ 19ന് അരുൺദേവിനെ വീട്ടിൽനിന്ന് കാണാതായതുമായി ബന്ധപ്പെട്ട് അമ്മ നൽകിയ പരാതിയാണ് ഇയാളെ പീഡനക്കേസിൽ കുടുക്കിയത്. സ്വന്തം ബൈക്കിൽ സുഹൃത്തിന്‍റെ വീട്ടിലെത്തി, അവിടെനിന്ന് സ്കൂട്ടറിലാണ് ഇയാൾ ഒളിവിൽ പോയത്. ഇതിനിടെ അമ്മയുടെ പരാതിയിൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. അരുൺദേവിന്‍റെ ഫോണിലേക്ക് അവസാനം വിളിച്ചവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് പൊലീസ് ശരിക്കും ഞെട്ടിയത്. അവിവാഹിതരായ ഒരുകൂട്ടം യുവതികൾ സ്റ്റേഷനിലെത്തി. തങ്ങളെയെല്ലാം അരുൺദേവ് പ്രേമിച്ചിരുന്നതായും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നതായും യുവതികൾ പറഞ്ഞു.
Published by: Naseeba TC
First published: May 24, 2021, 11:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories