കരിക്ക് വിറ്റ പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; സഹോദരനെ തൂമ്പായ്ക്ക് അടിച്ചു കൊന്നു
കരിക്ക് വിറ്റ പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; സഹോദരനെ തൂമ്പായ്ക്ക് അടിച്ചു കൊന്നു
ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ തൂമ്പ ഉപയോഗിച്ച് മരുതനെ അടിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
പാലക്കാട്: അട്ടപ്പാടിയിൽ സഹോദരനെ അടിച്ചു കൊന്നു യുവാവ്. പുതൂർ പട്ടണക്കല്ല് ഊരിലെ കാളിയുടെ മകൻ മരുതൻ(47) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ മരുതന്റെ സഹോദരൻ പഴനിയെ കണ്ടത്തിയിട്ടില്ല. കരിക്ക് വിറ്റവ പണം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ തൂമ്പ ഉപയോഗിച്ച് മരുതനെ അടിക്കുകയായിരുന്നു. മരുതനെ ഗവ. ട്രൈബൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Sexual attack on minor | പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം നടത്തിയ മുപ്പതുകാരി പിടിയില്‍
എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമത്തിനിരയാക്കിയ മുപ്പതുകാരി അറസ്റ്റില്‍. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ സ്വപ്ന എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്. ഹൈദരാബാദിലെ ബാലനഗറില്‍ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ജൂലൈ 19 മുതലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 15-കാരനെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയിരുന്നില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് യുവതിയും 15-കാരനും ഹൈദരാബാദിലെ വാടകവീട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ വീട്ടില്‍ വെച്ച് പലതവണ കുട്ടി ലൈംഗീകാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയെ വീണ്ടും ലൈംഗീക പീഡനത്തിനിരയാക്കാന്‍ ഇവര്‍ ആഗ്രഹിച്ചെന്നും ഇതിനു വേണ്ടിയാണ് കുട്ടിക്കൊപ്പം മറ്റൊരു നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം യുവതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.