നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Man Kills Fiancee | മുന്‍ വിവാഹത്തെക്കുറിച്ച് അറിഞ്ഞ പ്രതിശ്രുത വധുവിനെ കൊന്നു വീടിനുള്ളില്‍ കുഴിച്ചുമൂടി

  Man Kills Fiancee | മുന്‍ വിവാഹത്തെക്കുറിച്ച് അറിഞ്ഞ പ്രതിശ്രുത വധുവിനെ കൊന്നു വീടിനുള്ളില്‍ കുഴിച്ചുമൂടി

  കൊലപ്പെടുത്തിയതിന് ശേഷം പ്രതി മൃതദേഹം തന്റെ വീട്ടിലെ ഡ്രോയിംഗ് റൂമിന്റെ തറ പൊളിച്ച് കുഴിച്ചിട്ടു.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് അറിഞ്ഞ പ്രതിശ്രുത വധുവിനെ പട്യാല സ്വദേശി കൊന്ന് കുഴിച്ചുമൂടി. പട്യാലയിലെ അര്‍ബന്‍ എസ്റ്റേറ്റ് കോളനി സ്വദേശിയായ നവ്‌നീന്ദര്‍ പ്രീത് സിംഗാണ്, താന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം പ്രതിശ്രുത വധു അറിഞ്ഞതിനെ തുടര്‍ന്ന് അവരെ കൊലപ്പെടുത്തിയത്. ബട്ടിണ്ട സ്വദേശിയായ, 28-കാരി രൂപീന്ദര്‍ കൗറുമായിട്ടായിരുന്നു 40 വയസ്സുകാരനായ നവ്‌നീന്ദറിന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. ഒക്ടോബര്‍ 20നായിരുന്നു ഇരുവരുടെയും വിവാഹം നടത്താനിരുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

   വ്യാഴാഴ്ച (ഒക്ടോബര്‍ 21) രാവിലെ പട്യാലയിലെ പ്രതിയുടെ വീട്ടില്‍ നിന്നും യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. രൂപീന്ദറിനെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി മൃതദേഹം തന്റെ വീട്ടിലെ ഡ്രോയിംഗ് റൂമിന്റെ തറ പൊളിച്ച് കുഴിച്ചിട്ടു. സംശയിക്കാതിരിക്കാന്‍ തറയില്‍ പുതിയ ടൈലുകള്‍ പതിപ്പിക്കുകയും അതിന് മുകളിൽ കട്ടിൽ ഇടുകയും ചെയ്തു. മുറിയുടെ തറ പൊട്ടിച്ച് ആറടിയോളം താഴ്ചയുള്ള കുഴിയില്‍ നിന്നാണ് പോലീസ്, മൃതദേഹം പുറത്തെടുത്തത്. മൃതദേഹം രാജിദാര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്യും. രൂപീന്ദര്‍ കൗറിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ദൈനിക് ജാഗരണ്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

   ഒക്ടോബര്‍ 11 മുതല്‍ രൂപീന്ദറിനെ കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കള്‍ പരാതി നൽകിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 364 (തട്ടിക്കൊണ്ടുപോകല്‍) പ്രകാരം പോലീസ് പിന്നീട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബട്ടിണ്ടയിലെ ബഹ്മാന്‍ റോഡിലെ ബിശ്വാസ് കോളനിയില്‍ താമസിക്കുന്ന രൂപീന്ദറിന്റെ പിതാവ് സുഖ്‌ചെയിന്‍ സിംഗ് നല്‍കിയ പരാതിയില്‍ പറയുന്നത് - പ്രതിയായ നവ്‌നീന്ദറുമായി രൂപീന്ദറിന് നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ഗംഗാനഗറില്‍ ഒരു കോഴ്‌സ് പഠിച്ചിരുന്നു. പഠനത്തിന് ശേഷം അവര്‍ പിരിഞ്ഞെങ്കിലും പിന്നീട് മകള്‍ നവ്‌നീന്ദറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ആദ്യം എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് അതിന് സമ്മതിക്കുകയും ചെയ്തു. ഒക്ടോബര്‍ 20 നാണ് വിവാഹം നിശ്ചയിച്ചത്.

   ഒക്ടോബര്‍ 11ന്, പ്രതി തന്റെ മകളെ വിവാഹാവശ്യത്തിനായി പട്യാലയിലേക്ക് വിളിച്ചു. ഒക്ടോബര്‍ 14 ന് ശേഷം മകളുമായുള്ള ഫോണ്‍ കോളുകള്‍ നിലച്ചു. പിന്നീട് നവ്‌നീന്ദര്‍, യുവതിയുടെ സഹോദരനോട് പറഞ്ഞത്- താനുമായി വഴക്കുണ്ടായതിന് ശേഷം രൂപീന്ദര്‍, തന്റെ വീട് വിട്ട് എവിടെയോ പോയിയെന്നും അവള്‍ ഫോണ്‍ ഉപേക്ഷിച്ചെന്നുമാണ്. ഒക്ടോബര്‍ 15ന് കുടുംബാംഗങ്ങള്‍ ബട്ടിണ്ടയില്‍ നിന്ന് പട്യാലയില്‍ രൂപീന്ദറിനെ തേടി എത്തി. പ്രതി രണ്ടു ദിവസം അവരോടൊപ്പം ഉണ്ടായിരുന്നു. ഇതിനിടെ ലഖ്വിന്ദര്‍ കൗര്‍ എന്ന സ്ത്രീയെ നവ്‌നീന്ദര്‍ വിവാഹം കഴിച്ചതായി രൂപീന്ദറിന്റെ ബന്ധുക്കള്‍ മനസ്സിലാക്കി. അതിന് ശേഷമാണ് സുഖ്‌ചെയിന്‍ സിംഗ് പോലീസില്‍ കേസ് കൊടുത്തത്.

   സംഭവത്തില്‍ ആദ്യം ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 364 (തട്ടിക്കൊണ്ടുപോകല്‍) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ്, ഇപ്പോള്‍ ഐപിസി സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മറ്റ് കേസുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം ചുമത്തും. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തില്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ഹര്‍ചരണ്‍ സിംഗ് ഭുള്ളര്‍ പറഞ്ഞു.
   Published by:Sarath Mohanan
   First published:
   )}