• HOME
 • »
 • NEWS
 • »
 • crime
 • »
 • Caste Murder | മകള്‍ ജാതി മാറി വിവാഹം ചെയ്തു; ഭാര്യയേയും രണ്ട് മകളേയും കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

Caste Murder | മകള്‍ ജാതി മാറി വിവാഹം ചെയ്തു; ഭാര്യയേയും രണ്ട് മകളേയും കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം രണ്ട് മക്കളേയുമാണ് വധിച്ചത്.

 • Share this:
  ചെന്നൈ: മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് ഭാര്യയേയും മറ്റു രണ്ടു മക്കളേയും കൊന്ന(Murder) ശേഷം ഗൃഹനാഥന്‍ ആത്മഹത്യ(Suicide) ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് സംഭവം. ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം രണ്ട് മക്കളേയുമാണ് വധിച്ചത്.

  താഴ്ന്ന ജാതിക്കാരനെ മകള്‍ വിവാഹം ചെയ്തതിലുള്ള പ്രകോപനമാണ് കൃത്യത്തിന് കാരണം. ചായക്കട നടത്തുന്ന ലക്ഷ്മണ്‍ ആണ് ഭാര്യയേയും മക്കളേയും കൊന്നതെന്ന് നാഗപട്ടണം പൊലീസ് സൂപ്രണ്ട് അറിയിച്ചു. അതേസമയം വിവാഹിതയായ മകള്‍ ഭര്‍ത്താവിനൊപ്പം സുരക്ഷിതയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

  Also Read-Ambalamukku Murder| അമ്പലമുക്ക് കൊലപാതകം; വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി

  Pocso Case | പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് കഠിന തടവ് 

  പാലക്കാട്: പതിനഞ്ചുകാരിയെ (15 year old girl) പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് (Mannarkad) ചങ്ങലീരി പെരുമണ്ണിൽ വീട്ടിൽ ഹനീഫയ്ക്കാണ് പാലക്കാട് പോക്സോ കോടതി (Palakkad Pocso Court) ശിക്ഷ വിധിച്ചത്.

  പോക്സോ കേസിലെ വിവിധ വകുപ്പുകളിലായാണ് വിധി. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ 10 വർഷം കഠിന തടവ് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.

  Also Read-Saiju Thankachan| മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി

  2014 ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രാലോഭിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.  മണ്ണാർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി ഐ ഹിദായത്തുള്ള മാമ്പ്ര അന്വേഷിച്ച് കുറ്റപത്രം സമർപിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുബ്രഹ്മണ്യൻ ഹാജരായി.

  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കാമുകന്‍ അറസ്റ്റില്‍. ഇടുക്കി കൊക്കയാര്‍ കൂട്ടിക്കല്‍ നാരകംപുഴ കളരിക്കല്‍ വീട്ടില്‍ കെ ജെ നിസാമുദ്ദീനെയാണ് പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.

  Also Read-മദ്യലഹരിയിൽ വാഹനമോടിച്ച് അച്ഛനെയും മകളെയും ഇടിച്ചിട്ടു; നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടി; കോടതി ജീവനക്കാർ പിടിയിൽ

  ചൊവ്വാഴ്ച എരുമേലി സ്റ്റാന്‍ഡിൽ വെച്ച് അമ്മയോട് വഴക്കിട്ട് പെണ്‍കുട്ടി പോകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി നിസാമുദ്ദീന്റെ സുഹൃത്തിന്റെ ഇടുക്കി പെരുവന്താനം കൊടികുത്തി ചെറുപാറയില്‍ വീട്ടില്‍ ഉള്ളതായി പോലീസ് കണ്ടെത്തിയത്.
  2019 ലാണ് ഫേസ്ബുക്കിലൂടെ ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യുവാവ് നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
  Published by:Jayesh Krishnan
  First published: