• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു

ദേഹമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ ഇന്ന് വൈകിട്ട് ആറുമണിയോടെ മരണപ്പെടുകയായിരുന്നു

news18
Updated: April 18, 2019, 11:24 PM IST
കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു
news18
news18
Updated: April 18, 2019, 11:24 PM IST
കൊല്ലം: കൊട്ടാരക്കരയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടിൽ മായ(42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജൻ(56) അറസ്റ്റിലായി. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മായ, ഇന്ന് വൈകിട്ട് ആറുമണിയോടെ മരണപ്പെടുകയായിരുന്നു. വീട്ടിൽനിന്നാണ് രാജൻ അറസ്റ്റിലായത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിവാഹാഭ്യർഥനയുമായി യുവാവ് പിന്നാലെ നടന്നു; ശല്യം സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്തു

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ച് എത്തി വീട്ടിൽ വഴക്ക് ഉണ്ടാക്കുന്ന പ്രതി, കഴിഞ്ഞ ദിവസവും ഇത് ആവർത്തിച്ചു. വാഗ്വാദത്തിനൊടുവിൽ ഭാര്യയുടെ പുറത്ത് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ മായയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകിട്ട് ആറുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. മായയുടെ മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

First published: April 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...