• HOME
  • »
  • NEWS
  • »
  • crime
  • »
  • Crime | 'ആളെ കൊല്ലാൻ ഇറങ്ങിയതാണോ'; വാക്കേറ്റത്തെ തുടർന്ന് സുഹൃത്തിന്റെ അടിയേറ്റ് 46-കാരൻ മരിച്ചു

Crime | 'ആളെ കൊല്ലാൻ ഇറങ്ങിയതാണോ'; വാക്കേറ്റത്തെ തുടർന്ന് സുഹൃത്തിന്റെ അടിയേറ്റ് 46-കാരൻ മരിച്ചു

സജിയും റോബിനും സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഇവർ പിണക്കത്തിലായി.

പ്രതി റോബിൻ

പ്രതി റോബിൻ

  • Share this:
    പത്തനംതിട്ട: ആറന്മുളയിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ തമ്മിൽത്തല്ലിൽ സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു. പരുത്തുംപാറ സ്വദേശി സജി (46) ആണ് മരിച്ചത്. സംഭവത്തിൽ എരുമക്കാട് സ്വദേശി റോബിൻ എബ്രഹാമിനെ (26) പോലീസ് പിടികൂടി കേസെടുത്തു.

    തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സജിയും റോബിനും സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഇവർ പിണക്കത്തിലായി. കഴിഞ്ഞ ദിവസം സജിയും സുഹൃത്ത് സന്തോഷും കൂടി തെരുവുനായയെ ഓടിക്കാൻ കമ്പിവടിയുമായി പോകുമ്പോഴായിരുന്നു സംഭവമെന്ന് പ്രദേശവാസികൾ പറയുന്നു. കമ്പിയുമായി എത്തിയ ഇവരോട്, ആളെ കൊല്ലാൻ ഇറങ്ങിയതാണോ എന്ന് റോബിൻ ചോദിച്ചതോടെ തുടങ്ങിയ വാക്കേറ്റം തമ്മൽത്തല്ലിലേക്ക് എത്തുകയായിരുന്നു. തല്ലിനിടെ സജിയുടെ കയ്യിൽ ഇരുന്ന കമ്പിവടി റോബിന്റെ കയ്യിലായി. ഇതുപയോഗിച്ച് റോബിൻ സജിയുടെ തലയിൽ അടിക്കുകയായിരുന്നു.

    അടിയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ സജി മരണപ്പെട്ടു.ഇരുവരേയും അടിപിടിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച സന്തോഷിന്റെ കയ്യിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Murder | സഹോദരിയുമായുള്ള സൗഹൃദത്തെ എതിര്‍ത്തു; 14കാരന്റെ തല അറുത്തെടുത്ത് യുവാക്കള്‍

    മീററ്റ്: സഹോദരിയുമായുള്ള സൗഹൃദത്തെ എതിര്‍ത്ത പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി യുവാക്കള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. 14 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നദീം(20), ഫര്‍മാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ യുവാക്കളുമായുള്ള സൗഹൃദം പെണ്‍കുട്ടിയുടെ വീട്ടില്‍ എതിര്‍ത്തിരുന്നു.

    Also read- Surprise Gift | ഒരു മിനിറ്റ് കണ്ണടയ്ക്കാന്‍ പറഞ്ഞ് യുവതി പ്രതിശ്രുത വരന്റെ കഴുത്ത് അറുത്തു

    പെണ്‍കുട്ടിയെ മുത്തശിയുടെ വീട്ടിലേക്ക് കുടുംബം മാറ്റിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടിലെത്തി പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ ഇവരോട് തര്‍ക്കിക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. അവിടെ നിന്നും പോയ ഇവര്‍ പിന്നീട് 14 വയസുകാരന്‍ ഇളയ സഹോദരനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

    Also Read-POCSO | മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 44 വർഷം തടവും 1.55 ലക്ഷം രൂപ പിഴയും

    കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ സംഘം ബെല്‍റ്റും വടികളും ഉപയോഗിച്ച് 14കാരനെ തല്ലിക്കൊല്ലുകയായിരുന്നു. പിന്നീട് ഇറച്ചിവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കുട്ടിയുടെ തല അറുത്തെടുത്തു. തല അറുത്തെടുത്ത് ഉടലും തലയും രണ്ടിടത്തായി ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.. തലയില്ലാതെ മൃതദേഹം കണ്ട സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ മാറിയാണ് അറുത്തെടുത്ത തല കണ്ടെത്തിയത്.
    Published by:Naveen
    First published: