നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊട്ടാരക്കരയിൽ സദാചാര കൊല: സുഹൃത്തിന്‍റെ വീട്ടിൽവെച്ച് മർദ്ദനമേറ്റ യുവാവ് മരിച്ചു; മൂന്നുപേർ അറസ്റ്റിൽ

  കൊട്ടാരക്കരയിൽ സദാചാര കൊല: സുഹൃത്തിന്‍റെ വീട്ടിൽവെച്ച് മർദ്ദനമേറ്റ യുവാവ് മരിച്ചു; മൂന്നുപേർ അറസ്റ്റിൽ

  വെള്ളിയാഴ്ച രാത്രിയിലാണ് അനിൽകുമാറിനെ സദാചാര ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചത്. അണ്ടൂർ വടക്കേക്കര കോളനിയിൽ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്

  anilkumar-moral-valakom

  anilkumar-moral-valakom

  • Share this:
   കൊല്ലം: കൊട്ടാരക്കര വാളകത്ത് സദാചാര ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. വാളകം അണ്ടൂർ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

   വെള്ളിയാഴ്ച രാത്രിയിലാണ് അനിൽകുമാറിനെ സദാചാര ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചത്. അണ്ടൂർ വടക്കേക്കര കോളനിയിൽ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്. ഇവിടേക്കെത്തിയ ഒരു സംഘം ആളുകൾ ചേർന്ന് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ അനിൽകുമാറിനെ വാളകം പോലീസിന്റെ  സഹായത്താൽ  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. ചികിത്സയിൽ തുടരവെ ഇന്നു പുലർച്ചെ മരിച്ചു.

   ജീപ്പ് ഡ്രൈവർ ആയിരുന്ന അനിൽകുമാറിന്റെ  മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കൊട്ടാരക്കര പോലീസിൽ പരാതി നൽകി. സംഭവത്തിൽ ബന്ധമുള്ള ബെന്നി, വിനോദ്, സദാശിവൻ എന്നിവരെ  കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും  മുഴുവൻ പ്രതികളും  ഉടൻ പിടികൂടുമെന്നും  കൊട്ടാരക്കര സി ഐ  ബിനുകുമാർ അറിയിച്ചു.
   Published by:Anuraj GR
   First published:
   )}