• HOME
  • »
  • NEWS
  • »
  • crime
  • »
  • MAN KILLED IN PUNALUR DUE TO DISPUTE OVER PARKING OF BIKE

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; വീടുകയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി

ബൈക്ക് പാർക്ക് ചെയ്യുന്നതിമായി ബന്ധപ്പെട്ട് സുരേഷ് ബാബുവിന്റെ മകനുമായി അക്രമി സംഘം നേരത്തെ തർക്കത്തിലേർപ്പെട്ടിരുന്നു.

മരിച്ച സുരേഷ് ബാബു

മരിച്ച സുരേഷ് ബാബു

  • Share this:
    കൊല്ലം: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം ഗൃഹനാഥന്റെ ജീവനെടുത്തു. പുനലൂര്‍ വിളക്കുവെട്ടം 12 ഏക്കറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട് കയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തുകയായിരുന്നു. വിളക്കുവെട്ടം 12 ഏക്കറിൽ തടത്തിൽ വീട്ടിൽ സുരേഷ് ബാബു (59) ആണ് കൊല്ലപ്പെട്ടത്. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

    Also Read- ലോറിയുടെ പിന്നിലിരുന്ന യുവാവ് റോഡിലേക്ക് തെറിച്ചുവീണു: മറ്റൊരു ലോറി കയറി ദാരുണാന്ത്യം

    രാത്രി 10 മണിയോടെ സുരേഷ് ബാബുവിന്റെ വീട്ടിൽ സംഘമായെത്തിയവർ നടത്തിയ ആക്രമണത്തിലാണ് സുരേഷ് ബാബു കൊല്ലപ്പെട്ടത്. പത്തോളം പേരടങ്ങുന്ന സംഘമാണ് സുരേഷ് ബാബുവിന്റെ വീടാക്രമിച്ചത്. സുരേഷ് ബാബുവിനെയും കുടുംബാംഗങ്ങളെയും സംഘം മർദ്ദിക്കുകയായിരുന്നു. അവശനിലയിൽ നിലത്തുവീണ സുരേഷ് ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അയൽവാസി പറഞ്ഞു.

    Also Read- 'പാനൂരിലെ സിപിഎം പ്രവർത്തകൻ രതീഷിനെ മറ്റു പ്രതികൾ ചേർന്നു കൊന്നു കെട്ടിത്തൂക്കി': കെ സുധാകരൻ

    സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലെ മോഹനൻ, സുനിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വഴക്കിന് ആധാരമായ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- കഴിഞ്ഞ ദിവസം രാത്രി സുരേഷ് ബാബുവിന്റെ മകൻ സുർജിത്ത് റോഡിൽ ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ മോഹനനുമായി തർക്കമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി രാത്രിയിൽ മോഹനനും സംഘവും സുർജിത്തിന്റെ വീട്ടിൽ എത്തി ആക്രമണം നടത്തി.

    Also Read- ഗുണ്ടാ നേതാവിനെ വീട്ടി‍ൽ കയറി അടിച്ചുകൊന്നു; ആക്രമിച്ചത് മുൻ സംഘാംഗം

    ആക്രമണം നടക്കുന്ന സമയം സുരേഷ് ബാബു, ഭാര്യ, മകൻ സുർജിത്ത്, സുഹൃത്തിൻറെ ഭാര്യ, രണ്ടു വയസ്സുള്ള കുട്ടി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇരുട്ടിൽ നടന്ന അടിയിലും കല്ലേറിലും സുരേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും സംഘം ഓടിമറഞ്ഞു. അയൽവാസികൾ കുഴഞ്ഞുവീണ സുരേഷ് ബാബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ടാലറിയാവുന്ന പത്തോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് സുരേഷ് ബാബുവിന്റെ മകൻ സുർജിത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

    Also Read-  ഡിവൈഎഫ്ഐ നേതാവിന് നേരെ ആസിഡ് ആക്രമണം; ഗുരുതരമായി പൊളളലേറ്റു



    ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സുരേഷ് ബാബുവിന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദഗ്ധ പരിശോധനയ്ക്കു ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
    Published by:Rajesh V
    First published:
    )}