നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മുഷിഞ്ഞ വേഷം ധരിച്ച് ദർഗയിലെത്തിയത് ചോദ്യം ചെയ്ത 48കാരനെ കൊലപ്പെടുത്തി

  മുഷിഞ്ഞ വേഷം ധരിച്ച് ദർഗയിലെത്തിയത് ചോദ്യം ചെയ്ത 48കാരനെ കൊലപ്പെടുത്തി

  ഭാരമേറിയ ഒരു പാറക്കല്ല് തലയിലേക്കിട്ടാണ് കൊലപ്പെടുത്തിയതെന്നും സമ്മതിച്ചിട്ടുണ്ട്.

  Murder

  Murder

  • Share this:
   കോട്ട: മുഷിഞ്ഞ വസ്ത്രം ധരിച്ച് ദർഗയിലെത്തിയത് ചോദ്യം ചെയ്തയാളെ കൊലപ്പെടുത്തി. രാജസ്ഥാനിലെ കോട്ട അദർഷില ദർഗയിലാണ് ഞെട്ടിക്കുന്ന സംഭവം. ഖലീൽ ഖാൻ (48) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശരീഖ് അലം (ബല്ലു) എന്ന 43കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനസികവിഭ്രാന്തിയുള്ള ആളാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

   You may also like:Covid 19 | വികസ്വരരാജ്യങ്ങൾക്കുള്ള കോവിഡ് വാക്സിൻ ആര് നിർമ്മിക്കും? കേന്ദ്രബിന്ദുവാകാൻ ഇന്ത്യ [NEWS]Covid 19 | ലോകത്തിന് പ്രതീക്ഷയേകുന്ന ഫൈസർ വാക്സിൻ ഇന്ത്യയിൽ സൂക്ഷിക്കുന്നത് എളുപ്പമല്ല; കാരണം വിശദീകരിച്ച് എയിംസ് ഡയറക്ടർ [NEWS] ബീഹാർ നൽകിയ ആത്മവിശ്വാസം; അടുത്തലക്ഷ്യം ഉത്തർപ്രദേശും പശ്ചിമബംഗാളുമെന്ന് ഒവൈസി [NEWS]

   ഇക്കഴിഞ്ഞ നവംബര്‍ നാലിനാണ് ദർഗ പരിസരത്തു നടന്ന കൊലപാതകം സംബന്ധിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ദർഗയിൽ രാത്രി ഉറങ്ങാനെത്തിയിരുന്ന ഖലീല്‍ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടു എന്നായിരുന്നു വിവരം. ഇതനുസരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അമ്പേഷണത്തിനായി പ്രത്യേക പൊലീസ് സംഘത്തെയും രൂപീകരിച്ചിരുന്നു. ആ പ്രദേശത്തെ ഗുണ്ടകളെയും സ്ഥിരം പ്രശ്നക്കാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. നിരവധി സിസിറ്റിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.   വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ ശരീഖ് ആലമിലേക്ക് പൊലീസ് എത്തിയത്. ഇയാളൊരു സൈക്കോ ആണെന്നും ആളുകളുമായി നിരന്തരം പ്രശ്നം ഉണ്ടാക്കാൽ പതിവാണെന്നും പൊലീസ് പറയുന്നു. മധ്യപ്രദേശ് ഗ്വാളിയാർ സ്വദേശിയാണ് ശാരീഖ്. ഇയാളും രാത്രി ഉറങ്ങാനായി ദർഗയിലെത്താറാണ് പതിവ്. ഒരു ദിവസം ഇയാൾ മുഷിഞ്ഞ ലുങ്കിയും ധരിച്ച് ദർഗയിലെത്തിയപ്പോൾ ഖലീൽ ഇയാളെ തടഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. ഭാരമേറിയ ഒരു പാറക്കല്ല് തലയിലേക്കിട്ടാണ് കൊലപ്പെടുത്തിയതെന്നും സമ്മതിച്ചിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}