HOME » NEWS » Crime » MAN KILLED IN SHOOTING IN PALAKKAD

പാലക്കാട് യുവാവ് കൊല്ലപ്പെട്ട നിലയിൽ; വെടിയേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

News18 Malayalam | news18-malayalam
Updated: July 12, 2021, 7:09 AM IST
പാലക്കാട് യുവാവ് കൊല്ലപ്പെട്ട നിലയിൽ; വെടിയേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം
സജീർ
  • Share this:
പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന പക്രു (24) വിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് പക്രുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വെടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നതേയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

കോഴിക്കോട് വില്‍പ്പനയ്ക്കായി എത്തിച്ച ലഹരി മരുന്ന് ഗുളികയുമായി യുവാവ് പിടിയില്‍

ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെപറബിൽ ബസാർ കാരാട്ടുതാഴത്തെ ഒരു വീട്ടിൽ ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചേവായൂർ എസ് ഐ ഷാൻ എസ് എസിന്റെ നേതൃത്ത്വത്തിലുള്ള ചേവായൂർ പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് ( സിറ്റി ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) സ്ക്വാഡും ചേർന്നുള്ള പരിശോധനയിൽ   കരിക്കാംകുളം പള്ളി കുളങ്ങര താഴം  മുബഷീർ (34വയസ്സ്) എന്ന യുവാവിനെയാണ് കാരാട്ട് താഴത്ത് നിന്നുള്ള വാടക വീട്ടിൽ വെച്ച് 310 ഓളം സ്പാസ്മോ പ്രോക്സി വോൺ പ്ലസ് (SPASMO PROXYVON PLUS) എന്ന ലഹരി മരുന്ന് ഗുളികകളുമായി പിടികൂടിയത്.

You may also like:കണ്ണൂർ പാനൂരിൽ മുപ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

പറമ്പിൽ ബസാറിലെ വിവിധ പ്രദേശങ്ങളിൽ  ലഹരി മരുന്നുകളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന വിവരം പോലിസിന് ലഭിച്ചതിനാൽ ഇവിടം ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.

കോഴിക്കോട് സിറ്റിയിൽ  നാല് മാസത്തിനിടയിൽ നിരവധി സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ കേസുകളും നിരവധി കഞ്ചാവ് കേസുകളും ഡാൻസാഫിന്റെ സഹായത്താൽ കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടികൂടിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നതിനും അമിതമായ ആദായം കണ്ടെത്തുന്നതിനു മായാണ് ഇത്തരം ആളുകൾ ലഹരി മരുന്ന് കച്ചവടത്തിലേക്ക് കടക്കുന്നത്. മയക്കുമരുന്ന് പിടികൂടിയ വീട്ടിൽ നിരവധി ചെറുപ്പക്കാർ നിത്യവും വരാറുണ്ടെന്നും രാത്രി വളരെ നേരം വൈകിയ ശേഷവും പാട്ടും ബഹളവുമായി ഇവിടെ ഉണ്ടാവാറുണ്ടെന്നും  ഇത് വളരെയധികം ശല്യമാവാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
Published by: Naseeba TC
First published: July 12, 2021, 7:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories