• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു


Updated: June 1, 2018, 3:48 PM IST
കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു
Representative Images. (Getty Images)

Updated: June 1, 2018, 3:48 PM IST
മലപ്പുറം: തിരൂരിൽ കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. മത്സ്യ മാർക്കറ്റിലെ കയറ്റിറക്ക് തൊഴിലാളിയായ സെയ്തലവിയാണ് മരിച്ചത്. കല്ലുകൊണ്ട് തലക്കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സെയ്തലവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ജോലിക്ക് ശേഷം സമീപത്തെ കെട്ടിടത്തില്‍ കിടന്നുറങ്ങുകയായിരുന്നു സെയ്തലവി. നിലവിളി കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിപ്പോള്‍ തലയില്‍ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു സെയ്തലവി. ഉടന്‍ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. സെയ്തലവി കിടന്നതിന് സമീപത്ത് നിന്ന് രക്തം പുരണ്ട കല്ലും ഒരു കവറും കണ്ടെടുത്തു.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്. നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് മാനസിക അസ്വാസ്ഥ്യമുള്ള ആളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ കല്ല് കവറിലിട്ട് തിരൂർ മാർക്കറ്റ് പരിസരത്ത് കറങ്ങിനടന്നതായാണ് വിവരം.
First published: June 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍