HOME » NEWS » Crime » MAN KILLED MOTHER AND LOOTS JEWELLERY WORTH RS 1 CRORE NJ

തൊഴിൽരഹിതനായ മകനെ സാമ്പത്തികമായി സഹായിച്ചില്ല; അമ്മയെ കൊന്ന് 1 കോടിയുടെ ആഭരണങ്ങൾ കവർന്ന് മകൻ

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ആറ് മാസം മുമ്പാണ് ഇയാൾ വിവാഹിതനായത്. തുടർന്ന് വാടകവീട്ടിലായിരുന്നു താമസം

News18 Malayalam | news18-malayalam
Updated: February 22, 2021, 4:55 PM IST
തൊഴിൽരഹിതനായ മകനെ സാമ്പത്തികമായി സഹായിച്ചില്ല; അമ്മയെ കൊന്ന് 1 കോടിയുടെ ആഭരണങ്ങൾ കവർന്ന് മകൻ
Crime
  • Share this:
ആഗ്ര: ഭാര്യയ്ക്കും കൂട്ടുകാർക്കും ഒപ്പം ചേർന്ന് അമ്മയെ കൊലപ്പെടുത്തി വീട്ടിൽ നിന്നും 1 കോടിയോളം രൂപയുടെ ആഭരണം കവർന്ന് മകൻ. ഉത്തർപ്രദേശിലെ അലിഗഢിൽ സരോജ് നഗർ കോളനിയിലാണ് സംഭവം. കാഞ്ചൻ വെർമ എന്ന സ്ത്രീയാണ് കൊലപ്പെട്ടത്.

ഇവരുടെ മകൻ യോഗേഷ് വെർമയാണ് അമ്മയെ കൊന്ന് ആഭരണവുമായി മുങ്ങിയത്. തൊഴിൽരഹിതനായ യോഗേഷിനെ സാമ്പത്തികമായി സഹായിക്കാൻ അമ്മ തയ്യാറാകത്തതിലുള്ള അമർഷമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം.

കാഞ്ചൻ വെർമയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. യോഗേഷും മറ്റ് മൂന്ന് പേരും ചേർന്ന് വീട്ടിൽ നിന്നും കാഞ്ചന്റെ സ്വർണം, വജ്രം, വെള്ളി ആഭരണങ്ങൾ കവർന്നതായി കണ്ടെത്തി.

ആറ് മാസം മുമ്പായിരുന്നു യോഗേഷിന്റെ വിവാഹം. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് യോഗേഷ് സോനം എന്ന യുവതിയെ വിവാഹം ചെയ്തത്. ഇതിനു ശേഷം വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ജോലിയില്ലാത്തതിനാൽ സാമ്പത്തികമായി പ്രതിസന്ധി നേരിട്ടതോടെ സഹായത്തിനായി യോഗേഷ് അമ്മയെ സമീപിച്ചിരുന്നു.

തുടർന്നാണ് സ്വന്തം വീട്ടിൽ കവർച്ച നടത്താൻ യോഗേഷ് കൂട്ടുകാരുമായി ചേർന്ന് പദ്ധതിയിട്ടത്. സുഹൃത്തായ തനുജ്, ഇയാളുടെ കാമുകി ഷേജൽ ചൗഹാൻ, യോഗേഷിന്റെ ഭാര്യ സോനം എന്നിവരുടെ സഹായത്തോടെയായിരുന്നു അക്രമം എന്ന് പൊലീസ് പറയുന്നു. സോനം ഗർഭിണിയുമാണ്.

വെള്ളിയാഴ്ച്ച ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ആക്കിയതിന് ശേഷം യോഗേഷ് തനുജിനും ഷേജലിനുമൊപ്പം തന്റെ വീട്ടിലേക്ക് പുറപ്പെട്ടു. വീട് എത്തുന്നതിന് അൽപ്പം മുമ്പിലായി ഷേജലിനെ വഴിയിൽ നിർത്തി. വീട്ടിലേക്ക് ആരെങ്കിലും വരുന്നെങ്കിൽ മുന്നറിയിപ്പ് നൽകാനായിരുന്നു ഇത്.

You may also like:യുവതിയുടെ മൃതദേഹത്തിനൊപ്പം ചത്ത പട്ടിയും; ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്

ഇതിനു ശേഷം യോഗേഷും തനുജും ചേർന്ന് വീട്ടിലേക്ക് കയറി. കാഞ്ചൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ മകനേയും കൂട്ടുകാരനേയും കാഞ്ചൻ വീട്ടിനകത്തേക്ക് കയറ്റി. വീട്ടിൽ നിന്നും തന്റെ വസ്ത്രങ്ങൾ എടുക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു യോഗേഷ് എത്തിയത്. വീട്ടിനകത്തേക്ക് കയറിയ യോഗേഷ് കാഞ്ചനെ ധരിച്ചിരുന്ന സാരി കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.

You may also like:ആലപ്പുഴയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് പൊലീസ്

കൊലപാതക ശേഷം കാഞ്ചന്റെ മൃതദേഹം കുളിമുറിയിൽ എത്തിച്ച യോഗേഷും തനുജും കുളിമുറിയിലെ പൈപ്പ് പൊട്ടിച്ചു. കുളിമുറിയിൽ വീണാണ് മരണം സംഭവിച്ചതെന്ന് വരുത്തി തീർക്കാനായിരുന്നു ഇത്. ശേഷം വീട്ടില് നിന്നും ആഭരണങ്ങളുമായി ഇരുവരും രക്ഷപ്പെടുകയായിരുന്നു.

വീടിന്റെ മുൻവാതിൽ തുറന്നിരിക്കുന്നത് കണ്ട അയൽവാസിയാണ് കുളിമുറിയിൽ കാഞ്ചനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ മറ്റുള്ളവരെ വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് നടത്തിയ പരിശോധനയിൽ യോഗേഷിനേയും ഭാര്യയേയും കൂട്ടാളികളേയും പിടികൂടി. ഇവരിൽ നിന്നും ഒരു കോടി രൂപയുടെ ആഭരണങ്ങളും ഒരു ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.
Published by: Naseeba TC
First published: February 22, 2021, 4:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories