HOME » NEWS » Crime » MAN KILLED TECHIE WIFE BURNT HER BODY TOLD RELATIVES SHE DIED OF COVID DELTA VARIANT

ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി കത്തിച്ചു; 27കാരി മരിച്ചത് ഡെല്‍റ്റ പ്ലസ് വകഭേദം കാരണമെന്ന് ഭർത്താവ്; ഒടുവിൽ സത്യം പുറത്ത്

ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കുടുംബാംഗങ്ങളോട് നുണ പറഞ്ഞതായി പൊലീസ് പറയുന്നു. കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചാണ് ഭാര്യ മരിച്ചതെന്നായിരുന്നു ശ്രീകാന്തിന്റെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

News18 Malayalam | news18-malayalam
Updated: June 29, 2021, 9:56 PM IST
ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി കത്തിച്ചു; 27കാരി മരിച്ചത് ഡെല്‍റ്റ പ്ലസ് വകഭേദം കാരണമെന്ന് ഭർത്താവ്; ഒടുവിൽ സത്യം പുറത്ത്
പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ
  • Share this:
ഹൈദരാബാദ്: 27കാരിയായ ഭാര്യയെ കൊന്ന് സ്യൂട്ട് കേസിലാക്കി കത്തിച്ച സംഭവത്തിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ഭർത്താവിനെ തേടി പൊലീസ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. ഹൈദരാബാദില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന 27കാരിയാണ് മരിച്ചത്. ഭാര്യയെ കൊന്നത് ഭര്‍ത്താവാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിന് പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

എസ്‌വിആര്‍ആര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്ത് നിന്ന് അഞ്ചുദിവസം മുൻപാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. 27വയസുകാരിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കുടുംബാംഗങ്ങളോട് നുണ പറഞ്ഞതായി പൊലീസ് പറയുന്നു. കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചാണ് ഭാര്യ മരിച്ചതെന്നായിരുന്നു ശ്രീകാന്തിന്റെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ആശുപത്രി അധികൃതര്‍ തന്നെ മൃതദേഹം ദഹിപ്പിച്ചതായും ശ്രീകാന്ത് പറഞ്ഞതായി പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കൊല്ലപ്പെട്ട യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ആശുപത്രിക്ക് സമീപം മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രീകാന്തിനെ സഹായിച്ച കാബ് ഡ്രൈവറെ പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മരിച്ചത് ഭുവനേശ്വരിയാണ് എന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു ഭുവനേശ്വരി. ശ്രീകാന്തിനെ 2019ലാണ് ഭുവനേശ്വരി വിവാഹം കഴിച്ചത്.

Also Read- പണത്തിന് വേണ്ടി സുഹൃത്തിനെ കൊന്നു; സംശയം തോന്നാതിരിക്കാൻ കോവിഡ് മാനദണ്ഡം പാലിച്ച് മൃതദേഹം സംസ്കരിച്ചു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശ്രീകാന്തിന് ജോലി നഷ്ടമായി. തുടര്‍ന്ന് താമസം തിരുപ്പതിയിലേക്ക് മാറ്റി. ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ശ്രീകാന്ത് മദ്യത്തിന് അടിമയായി മാറിയെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായി. കഴിഞ്ഞ ദിവസം രാത്രി വഴക്കിനിടെ, ഭാര്യയെ ശ്രീകാന്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് ആശുപത്രി പരിസരത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ ശ്രീകാന്ത് തിരികെ വന്ന് മൃതദേഹത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായും പൊലീസ് പറയുന്നു. എന്നാല്‍ ഭുവനേശ്വരിയുടെ മരണവുമായി ബന്ധപ്പെട്ട് ശ്രീകാന്ത് നുണ പറയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശ്രീകാന്തിനെ പിടികൂടാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

English Summary: The police in Andhra Pradesh’s Tirupati town said on Tuesday that they were on the lookout for a 30-year-old man, who allegedly killed his 27-year-old wife, stashed her body in a suitcase and set it ablaze six days ago. On June 23, Alipiri police in Tirupati found the charred body of the woman in a suitcase in bushes near Sri Venkata Ramana Ruia (SVRR) government general hospital. With the help of forensic experts, police identified the body as that of M Bhuvaneshwari, from Ramasamudram village in Chittoor district.
Published by: Rajesh V
First published: June 29, 2021, 9:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories