മീറത്ത്: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. യു.പി മീറത്തിലെ ശിവലോഖ്പുരിയിലാണ് സംഭവം. പ്രതിയായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിവലോഖ്പൂര് സ്വദേശി ദേവേന്ദ്രയാണ് അറസ്റ്റിലായത്.
13 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദേവേന്ദ്ര പ്രതിമയെ വിവാഹം ചെയ്യുന്നത്. മദ്യപിച്ച് വീട്ടിലെത്തുന്ന പ്രതി പതിവായി യുവതിയെ മര്‍ദിക്കാറുണ്ടായിരുന്നു. കുറ്റകൃത്യം നടന്ന ദിവസം പ്രതി ഭാര്യയോട് പണം ആവശ്യപ്പെട്ടെന്നും നല്‍കാത്തതിലുള്ള അമര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
പ്രതിമയുടെ തലയ്ക്കടിച്ച ശേഷം കഴുത്ത് മുറിച്ചായിരുന്നു കൊലപാതകം. ഭാര്യ മരിച്ച ശേഷം പ്രതിയും മകനും ചേര്‍ന്നാണ് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. സംഭവത്തില്‍ ദേവേന്ദ്രയ്ക്കും പിതാവിനുമെതിരെ കൊല്ലപ്പെട്ട യുവതിയുടെ സഹോദരന് പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കന്കര്ഖേര എസ്.എച്ച.ഒ സുബോദ് സക്സേന അറിയിച്ചു.
Also read:
Arrest | വിചാരണയ്ക്കിടെ മദ്യപിക്കാനായി കോടതിയിൽ നിന്ന് ചാടി; കൊലക്കേസ് പ്രതി വീണ്ടും അറസ്റ്റിൽMurder |ഭാര്യയെയും മകനെയും കഴുത്ത് ഞെരിച്ച് കൊന്നു; കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പില്‍ കുറ്റസമ്മതം; പ്രതി ഒളിവില്ന്യൂഡല്ഹി: 40കാരന് ഭാര്യയെയും മകനെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഇയാള്‍ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പില്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു. ഒളിവില്‍ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഡല്‍ഹിയിലെ ഗീത കോളനിയിലാണ് സംഭവം.
സാമ്പത്തിക പ്രശ്നങ്ങളാണ് കൊലയ്ക്കുള്ള കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. ഡല്‍ഹിയിലെ ഗീത കോളനിയില്‍ പലചരക്ക് കട നടത്തുന്ന പ്രതി സച്ചിന് കൃത്യം നടത്തിയ ശേഷം വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
35 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം കട്ടിലിലും 15 വയസ്സുള്ള മകന്റെ മൃതദേഹം തറയിലും കിടക്കുന്ന നിലയിലായിരുന്നു. ഇരുവരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ഗീത കോളനിയിലെ ഒരു വീടിന്റെ രണ്ടാം നിലയിലാണ് കുറ്റകൃത്യം നടന്നത്. പ്രതിയുടെ അമ്മയാണ് കുറ്റകൃത്യത്തെക്കുറിച്ച് തങ്ങളെ അറിയിച്ചത്. കുറ്റകൃത്യത്തിന് പിന്നിലെ കാരണങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ സാമ്പത്തികകാരണമാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.