HOME » NEWS » Crime » MAN KILLS 4 YEAR OLD FOR RESISTING RAPE SHOCKED FATHER KILLS SELF

പീഡനം ചെറുത്ത നാലുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മകളുടെ വിയോഗം താങ്ങാനാകാതെ പിതാവ് ജീവനൊടുക്കി

മകളുടെ മൃതദേഹം കണ്ടതിന് പിന്നാലെ കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായ പിതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

News18 Malayalam | news18-malayalam
Updated: March 14, 2021, 7:04 AM IST
പീഡനം ചെറുത്ത നാലുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മകളുടെ വിയോഗം താങ്ങാനാകാതെ പിതാവ് ജീവനൊടുക്കി
news18
  • Share this:
ബലാത്സംഗശ്രമം ചെറുത്ത നാലുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടോയ്ലറ്റ് പൈപ്പിനുള്ളിൽ ഉപേക്ഷിച്ചു. മകളുടെ മരണവിവരം അറിഞ്ഞ ഞെട്ടലിൽ പിതാവും ജീവനൊടുക്കി. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ പ്രതിയായ സന്തോഷ് രജത് എന്ന മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി പ്രലോഭനങ്ങളിലൂടെ തന്‍റെ ഫ്ലാറ്റിലെത്തിക്കുകയായിരുന്നു. ഇതിനു ശേഷം കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ചു. എന്നാൽ കുട്ടി കരച്ചിൽ ആരംഭിച്ചതോടെ ഒരു കൂർത്ത ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഫ്ലാറ്റിന് പിറകിലായുള്ള ടോയ്ലറ്റിന്‍റെ ചെറിയ പൈപ്പിനുള്ളിൽ ഉപേക്ഷിച്ചു. എന്നാണ് ദാദ്ര ആൻഡ് നഗർ ഹവേലി പൊലീസ് സൂപ്രണ്ടന്‍റ് ഹരേശ്വർ സ്വാമി അറിയിച്ചത്.

Also Read-ഇൻഷുറൻസ് ലഭിക്കാൻ രണ്ട് മക്കളെ കൊലപ്പെടുത്തി; 45 കാരന് 212 വർഷം തടവ് ശിക്ഷ

കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പരാതിയുമായി നരോലി സ്റ്റേഷനിലെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പെൺകുട്ടി താമസിക്കുന്ന പ്രദേശത്തെ നാൽപ്പതോളം ഫ്ലാറ്റുകളിലാണ് പരിശോധന നടത്തിയത്. 'പൊലീസ് പരിശോധനയ്ക്കിടെ സന്തോഷിന്‍റെ ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ ശ്രദ്ധയിൽപ്പെട്ടു. വിശദമായ തെരച്ചിലിൽ ടോയ്ലറ്റിനോട് ചേർന്ന പൈപ്പിനുള്ളിൽ നിന്നും ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു' സ്വാമി കൂട്ടിച്ചേർത്തു.

ചോദ്യം ചെയ്യലില്‍ സന്തോഷ് കുറ്റസമ്മതം നടത്തി. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഫ്ലാറ്റിലെത്തിച്ച് ലൈംഗികപീഡനം നടത്താൻ ശ്രമിച്ചെന്നും തുടർന്നാണ് കൊലപാതകം നടന്നതെന്നും ഇയാൾ വ്യക്തമാക്കി. കുഞ്ഞിന്‍റെ വിയോഗം താങ്ങാനാകാതെ പിതാവും ജീവനൊടുക്കിയെന്ന വിവരവും എസ്പി തന്നെയാണ് പുറത്തുവിട്ടത്. മകളുടെ മൃതദേഹം കണ്ടതിന് പിന്നാലെ കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായ പിതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



ഝാർഖണ്ഡ് ധൻബാദ് സ്വദേശിയായ പ്രതി, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദാദ്ര ആൻഡ് നഗർ ഹവേലിയിലാണ് താമസം. ഇവിടെ വിവിധ ഫാക്ടറികളിൽ ജോലിയെടുത്ത് വരികയായിരുന്നു. അറസ്റ്റ് ചെയ്ത സന്തോഷ് രജതിനെതിരെ തട്ടിക്കൊണ്ടു പോകൽ, പീഡനം, കൊലപാതകം എന്നിവയ്ക്ക് പുറമെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ കൂടി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Published by: Asha Sulfiker
First published: March 14, 2021, 7:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories