• HOME
  • »
  • NEWS
  • »
  • crime
  • »
  • Man kills toddler| ഭാര്യയുമായുള്ള വഴക്കിനിടയിൽ കുഞ്ഞ് കരഞ്ഞു; ഒന്നര വയസ്സുള്ള മകനെ അച്ഛൻ എറിഞ്ഞു കൊന്നു

Man kills toddler| ഭാര്യയുമായുള്ള വഴക്കിനിടയിൽ കുഞ്ഞ് കരഞ്ഞു; ഒന്നര വയസ്സുള്ള മകനെ അച്ഛൻ എറിഞ്ഞു കൊന്നു

വഴക്കിനിടയിൽ കുഞ്ഞ് കരയാൻ തുടങ്ങി. ഇതോടെ പ്രകോപിതനായ യുവാവ് കുഞ്ഞിനെ തറയിലേക്ക് എറിയുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഭാര്യയുമായുള്ള വഴക്കിനിടയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ തറയിൽ എറിഞ്ഞു കൊന്ന് യുവാവ്. പഞ്ചാബിലെ ഹോഷിയാർപൂരിലാണ് സംഭവം. കുഞ്ഞിനെ കൊന്ന സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

    ബുധനാഴ്ച്ചയാണ് സംഭവം നടക്കുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ സുനിൽ കുമാർ എന്നയാളാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച രാത്രി സുനിൽ കുമാറും ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. അർധരാത്രിയായിരുന്നു സംഭവം.

    വഴക്കിനിടയിൽ കുഞ്ഞ് കരയാൻ തുടങ്ങി. ഇതോടെ സുനിൽ കുമാറിന്റെ ഭാര്യ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ തയ്യാറായി. ഇതോടെ പ്രകോപിതനായ സുനിൽ കുമാർ കുഞ്ഞിനെ എടുത്ത് തറയിലേക്ക് എറിയുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ കുഞ്ഞ് മരിച്ചു.

    ബസ് കാത്ത് നിന്ന മാധ്യമപ്രവർത്തകയെ അശ്ലീല ദൃശ്യം കാണിച്ചു; നഗ്നനായി ഓടി രക്ഷപ്പെട്ടു; യുവാവ് പിടിയിൽ

    ആറ്റിങ്ങലിൽ (Attingal) മാധ്യമ പ്രവർത്തകയ്‌ക്ക് (Woman Journalist) നേര അതിക്രമം നടത്തിയ പ്രതി പിടിയിൽ. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ അച്ചു കൃഷ്ണ (21)ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.
    Also Read-കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയെ സ്ത്രീകള്‍ കൂട്ടമായി ആക്രമിച്ചു; മുടി മുറിച്ച് കരിഓയില്‍ തേച്ച് ചെരുപ്പുമാലയിട്ടു

    ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമ പ്രവർത്തകയ്ക്ക് അടുത്തെത്തിയ ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. ഇതോടെ യുവാവിനെ പിടികൂടാൻ പിന്നാലെ മാധ്യമപ്രവർത്തക ഓടി. സമീപ പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാവ് നഗ്നനായി ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പോലീസും ഇയാളെ തിരഞ്ഞെങ്കിലും പിടികൂടാനായില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ആറ്റിങ്ങൽ മാമം ഭാഗത്തു നിന്നും പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടുകയായിരുന്നു.

    ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിർദേശാനുസരണം ആറ്റിങ്ങൽ എസ് എച്ച് ഒ മിഥുൻ ഡി, എസ് ഐമാരായ രാഹുൽ പി ആർ, ബിനിമോൾ. ബി, എസ് സി പി ഒമാരായ ശരത്, അജിത്, സി പി ഒമാരായ രജിത്, ആൽബിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
    Published by:Naseeba TC
    First published: