• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | മദ്യപാനത്തിടെ തര്‍ക്കം; കണ്ണൂരില്‍ അനിയനെ ചേട്ടന്‍ കഴുത്ത് ഞെരിച്ച് കൊന്നു

Murder | മദ്യപാനത്തിടെ തര്‍ക്കം; കണ്ണൂരില്‍ അനിയനെ ചേട്ടന്‍ കഴുത്ത് ഞെരിച്ച് കൊന്നു

ഉടുത്തിരുന്ന മുണ്ട് അഴിച്ച് അഭിനേഷിന്‍റെ കഴുത്തിൽ കുരുക്കിയാണ് കൊലപാതകം നടത്തിയത്.

  • Share this:
    കണ്ണൂരില്‍ മദ്യപിക്കുന്നതിനിടെ സഹോദരങ്ങള്‍ തമ്മിലുണ്ടായ  തര്‍ക്കത്തില്‍ അനുജനെ ചേട്ടന്‍ കഴുത്ത് ഞെരിച്ച് കൊന്നു (Murder). കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരൻ അഖിലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

    ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഇരുവരും നന്നായി മദ്യപിച്ചിരുന്നു. കേളകം കമ്പിപ്പാലത്തിന് സമീപത്തെ പുഴയരികില്‍ ഇരുവരും സംസാരിച്ചിരിക്കുന്നത് ചിലർ കണ്ടിരുന്നു. പിന്നീട് വാക്കു തർക്കമുണ്ടാവുകയും അഖിലേഷ് സഹോദരൻ അഭിനേഷിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഉടുത്തിരുന്ന മുണ്ട് അഴിച്ച് അഭിനേഷിന്‍റെ കഴുത്തിൽ കുരുക്കിയാണ് കൊലപാതകം നടത്തിയത്. പിന്നീട് സഹോദരനെ കൊന്ന വിവരം അഖിലേഷ് തന്നെയാണ് കേളകം പോലീസില്‍ വിളിച്ച്  അറിയിച്ചത്.

    Also Read- സ്വകാര്യ ബാങ്കിൽ കവർച്ച; മോഷണത്തിന് മുൻപു പൂജ; തറയിൽ മുടി വിതറി

    തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പുഴയരികില്‍ മൃതദേഹം കണ്ടത്. പേരാവൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അഭിനേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ അഖിലേഷിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.

    വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്; അഞ്ചുപേർ അറസ്റ്റിൽ


    തിരുവനന്തപുരം: യുവാവിന് വിവാഹ സല്‍ക്കാരത്തിനിടെ കുത്തേറ്റ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കഴക്കൂട്ടത്ത് ആണ് സംഭവം. ജാസിം ഖാന്‍, സിബിന്‍, രാഹുല്‍, അഭിനവ്, ശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. മുന്‍വൈരാഗ്യം കാരണം ആണ് അഞ്ചംഗസംഘം യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. കുന്നിനകം സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്.

    ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. മുതുകിന് ആണ് ആക്രമണത്തില്‍ വിഷ്ണുവിന് കുത്തേറ്റത്. വിഷ്ണുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

    വഴിത്തർക്കം: മൂന്നംഗ കുടുംബത്തെ ആക്രമിച്ച കേസിൽ 33കാരൻ അറസ്റ്റിൽ


    കൊല്ലം: വഴിതർക്കത്തെ തുടർന്ന് കുടുംബത്തെ ആക്രമിച്ച പ്രതിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകയം വഞ്ചിയൂർപ്ലാവില വീട്ടിൽ രഞ്ജിത് (33) നെയാണ് അറസ്റ്റ് ചെയ്തത്. ചരുവിള പുത്തൻ വീട്ടിൽ ഷാജിമോനെയും ഭാര്യയും സഹോദരന്റെ മകനെയുമാണ് ആക്രമിച്ചത്.

    ഈ മാസം എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഷാജിമോന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ കൂടി വഴിവെട്ടാൻ ശ്രമിച്ചത്, ഷാജിയും കുടുംബവും തടഞ്ഞപ്പോൾ പ്രതി അവരെ ആക്രമിക്കുകയായിരുന്നു. സഹോദരന്റെ മകനെ ആക്രമിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച ഷാജിമോനെ പ്രതി കമ്പ് കൊണ്ട് തലക്കടിക്കുകയായിരുന്നു. പുനലൂർ ഇൻസ്‌പെക്ടർ ബിനുവർഗീസ് ,എസ്.ഐ ഹരീഷ്, സി.പി.ഒ അജീഷ്. ആമീൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
    Published by:Arun krishna
    First published: