ലക്നൗ: മദ്യം വാങ്ങാന്‍ (buy liquor) 500 രൂപ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരനെ (elder brother) യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം (murder) നടന്നത്. മദ്യപിക്കുന്നതിനിടെ ഇളയ സഹോദരന് 500 രൂപ ചോദിച്ചു. മൂത്ത സഹോദരന് ആവശ്യം നിരസിച്ചതാണ് പ്രകോപനത്തിന് കാരണം.
മൂത്ത സഹോദരനെ കയര്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീടിന് സമീപമാണ് ഇരുവരും ചേര്‍ന്ന് മദ്യപിച്ചത്. അയല്‍വാസികളായ രണ്ടു യുവാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
'മഴ പെയ്യുകയാണ്, എനിക്ക് മദ്യപിക്കണം, ബോധം നഷ്ടപ്പെടുന്നത് വരെ മദ്യപിക്കണം'- ഇളയ സഹോദരന് പറഞ്ഞ വാക്കുകളായി ദൃക്സാക്ഷികള്‍ പൊലീസിന് നല്കിയ മൊഴി ഇങ്ങനെ. പണം നല്‍കണമെന്ന ആവശ്യം മൂത്ത സഹോദരന് നിരസിച്ചു. കൂടാതെ വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.