ചെന്നൈ: മദ്യപാനത്തെ ചോദ്യം ചെയ്ത പെണ്മക്കളെ അച്ഛന് അടിച്ചുകൊന്നു(Murder). കാഞ്ചീപുരം ജില്ലയിലാണ് ദാരുണസംഭവം. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന നന്ദിനി(16), ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ദീപ(14) എന്നിവരെയാണ് പിതാവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിതാവ് ഗോവിന്ദരാജനെ പൊലീസ് അറസ്റ്റ്(Arrest) ചെയ്തു.
സ്ഥിരമായി മദ്യപിച്ചെത്തുന്ന ഗോവിന്ദരാജന്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അമ്മ ജോലിയ്ക്ക് പോയ സമയം പിതാവിന്റെ മദ്യപാനം ഇവര്‍ ചോദ്യം ചെയ്തത്. ഇതില്‍ പ്രകോപിതനായ ദോവിന്ദരാജന്‍ കുട്ടികളെ അടിക്കുകയായിരുന്നു.
മരത്തടികൊണ്ട് തലയ്ക്കടിച്ചതാണ് പെണ്‍കുട്ടികള്‍ മരിക്കാനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഗോവിന്ദരാജന്റെ മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവാതെ രണ്ടാമത്തെ മകള്‍ നദിയ ഒരുമാസം മുമ്പ് ജീവനൊടുക്കിയിരുന്നു. മക്കളെ കൊന്നശേഷം ഒളിച്ചിരുന്ന ഗോവിന്ദരാജനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്.
Attack| മൊബൈൽ ഗെയിമിനെ ചൊല്ലി തർക്കം; യുവാവിനെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: മൊബൈൽ ഫോൺ ഗെയിമിൽ (Mobile Game) വിജയിച്ചതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ യുവാവിന് വെട്ടേറ്റു. പാറശാലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ചെങ്കവിള സ്വദേശി ശംഭു എന്നു വിളിക്കുന്ന സജിനാണ് (22) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടയ്ക്കാക്കുഴി സ്വദേശിയായ പ്രായപൂർത്തിയാകാത്ത സുഹൃത്താണ് വെട്ടുകത്തിയുമായി വീട്ടിൽ എത്തി തോളിൽ വെട്ടി പരുക്കേൽപിച്ചത്. മൊബൈൽ ഫോണിൽ ഇരുവരും കളിച്ച ഗെയിമിൽ ശംഭു വിജയിച്ചതിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. പൊഴിയൂർ പൊലീസ് കേസെടുത്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.