ഹോളി ആഘോഷത്തിനിടെ ഭാര്യയുടെ മുഖത്ത് കളർ തേച്ചു; ജ്യേഷ്ഠനെ അനുജൻ കൊലപ്പെടുത്തി

ഭാര്യയുടെ മുഖത്ത് കളർ തേച്ചതിനെ ചൊല്ലി സഹോദരന്മാർ തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതാണ് കൊലയിൽ കലാശിച്ചത്.

News18 Malayalam | news18-malayalam
Updated: March 11, 2020, 9:19 PM IST
ഹോളി ആഘോഷത്തിനിടെ ഭാര്യയുടെ മുഖത്ത് കളർ തേച്ചു; ജ്യേഷ്ഠനെ അനുജൻ കൊലപ്പെടുത്തി
murder
  • Share this:
നവാഡ: ഭാര്യയ്ക്കൊപ്പം ഹോളി ആഘോഷിച്ചതിന് മൂത്ത സഹോദരനെ ഇലയ സഹോദരൻ കൊലപ്പെടുത്തി. ഹോളി ആഘോഷത്തിനിടെ മൂത്ത സഹോദരൻ ഇളയ സഹോദരന്റെ ഭാര്യയുടെ മുഖത്ത് കളർ തേച്ചതാണ് കൊലയ്ക്ക് പ്രകോപനമായത്. ബിഹാറിലെ നവാഡയിലാണ് സംഭവം.

ബിപിൻ മാഞ്ചിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഇളയ സഹോദരൻ കുർകു മാഞ്ചിയാണ് കൊലനടത്തിയത്. ഭാര്യയുടെ മുഖത്ത് കളർ തേച്ചതിനെ ചൊല്ലി സഹോദരന്മാർ തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതാണ് കൊലയിൽ കലാശിച്ചത്.

You may also like:മീരയെ കണ്ടവർ പറയുന്നു, വൗ! ഫാഷൻ പരീക്ഷണങ്ങളുമായി മീര നന്ദൻ [PHOTO]Covid 19: കൊറോണ: റോം ഉൾപ്പെടെ നിശ്ചലം; [VIDEO]'സിന്ധ്യ രാജ്യസഭാ സ്ഥാനാർഥി; തീരുമാനം ബിജെപിയിൽ ചേർന്നതിന് തൊട്ടു പിന്നാലെ
[NEWS]


സംഭത്തിൽ മാപ്പു ചോദിച്ച ശേഷം ബിപിൻ മഞ്ചി വീട്ടിലേക്ക് വന്നപ്പോഴായിരുന്നു കൊലപാതകം. ബിപിൻ മഞ്ചിയുടെ കഴുത്തിൽ കുർകു മഞ്ചി കുത്തുകയായിരുന്നു. ഇയാൾ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഹോളി ദിവസമാണ് കൊലപാതകം നടന്നത്.
First published: March 11, 2020, 9:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading