• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വവര്‍ഗാനുരാഗ ബന്ധം: ബ്ലാക്ക് മെയില്‍ ചെയ്ത 15കാരനെ കൊന്ന് 20കാരൻ ജീവനൊടുക്കി

സ്വവര്‍ഗാനുരാഗ ബന്ധം: ബ്ലാക്ക് മെയില്‍ ചെയ്ത 15കാരനെ കൊന്ന് 20കാരൻ ജീവനൊടുക്കി

ഒരു മില്ലിന്റെ വളപ്പില്‍നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ഒരു മേക്കപ്പ് കിറ്റും ലഭിച്ചിരുന്നു.

  • Share this:
    മധ്യപ്രദേശ് : സ്വവര്‍ഗാനുരാഗ ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് 15 വയസുകാരനെ കൊലപ്പെടുത്തിയ ഇരുപതുകാരന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. വായും കാലുകളും ടേപ്പ് വച്ച് ഒട്ടിച്ച നിലയിലാണ് പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഹസിര മേഖലയിലെ വീട്ടില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഇയാളുടെ വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

    also read : ലൈംഗിക ബന്ധത്തിന് ശേഷം പണം നൽകാൻ തയാറാകാതിരുന്ന യുവാവിനെ ട്രാൻസ്ജെൻഡർ തല്ലിക്കൊന്നു

    താനുമായി സ്വവര്‍ഗാനുരാഗ ബന്ധം സ്ഥാപിച്ച പതിനഞ്ചുകാരന്‍ പിന്നീട് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇതില്‍ മനംമടുത്താണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. താന്‍ പ്രതികാരം ചെയ്തുവെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പൊലീസ് കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് ഒരു മില്ലിന്റെ വളപ്പില്‍നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ഒരു മേക്കപ്പ് കിറ്റും ലഭിച്ചിരുന്നു.
    Published by:Amal Surendran
    First published: