നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Insurance തട്ടിയെടുക്കാന്‍ അച്ഛനെ കൊലപ്പെടുത്തി; വാഹനാപകടത്തില്‍ മരിച്ചെന്ന് വരുത്തിതീര്‍ത്തു; മകന്‍ പിടിയില്‍

  Insurance തട്ടിയെടുക്കാന്‍ അച്ഛനെ കൊലപ്പെടുത്തി; വാഹനാപകടത്തില്‍ മരിച്ചെന്ന് വരുത്തിതീര്‍ത്തു; മകന്‍ പിടിയില്‍

  നാലു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് മകന്‍ കൂട്ടുകാരുടെ സഹായത്തോടെ അച്ഛനെ കൊലപ്പെടുത്തിയത്.

  • Share this:
   ജയ്പൂര്‍: ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി അച്ഛനെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് പിടിയില്‍. നാലു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് മകന്‍ കൂട്ടുകാരുടെ സഹായത്തോടെ അച്ഛനെ കൊലപ്പെടുത്തിയത്. വാഹനാപകടത്തില്‍ മരിച്ചെന്ന് വരുത്തിതീര്‍ത്ത് കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടാനാണ് മകന്‍ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

   രാജസ്ഥാന്‍ ഭാരത്പൂര്‍ ഗ്രാമത്തിലാണ് സംഭവം. മകന്‍ രാജേഷ് സിങ് ആണ് അറസ്റ്റിലായത്. അച്ഛന്റെ പേരില്‍ നാലു ഇന്‍ഷുറന്‍സ് പൊലീസുകളാണ് മകന്‍ എടുത്തത്. അച്ഛന്റെ മരണശേഷം ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യാനായിരുന്നു മകന്റെ പദ്ധതി.

   എന്നാല്‍ രാത്രിയില്‍ പൊലീസിനെ കണ്ടപ്പോള്‍ രാജേഷ് സിങ്ങും കൂട്ടുകാരും മരത്തിന്റെ മറവില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറയുന്നു. അതിനിടെയാണ് രാജേഷ് സിങ്ങിന്റെ അച്ഛന്‍ മോഹം സിങ്ങിനെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.


   വാഹനാപകടത്തില്‍ മരണം സംഭവിച്ചതാകാം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ തല ഒഴിച്ച് ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ ഒന്നും പരിക്കില്ലാത്തത് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു. സംശയം പൊലീസ് മോഹം സിങ്ങിന്റെ ബന്ധുക്കളുടെ കാര്യങ്ങള്‍ ചോദ്യം ചോദിച്ചു.

   ഇതിനിടെ മോഹം സിങ്ങിന്റെ മകന്‍ പൊലീസ് സ്റ്റേഷനിലാണ് എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് മകന്‍ കുറ്റം സമ്മതം നടത്തിയത്. രാജേഷിന്റെ സഹോദരന്‍ ഒരു വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. മരണത്തെ തുടര്‍ന്ന് സഹോദരന്റെ ഭാര്യയ്ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഇതാണ് അച്ഛനെ കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
   Published by:Jayesh Krishnan
   First published: