ലഖ്നൗ: ഉത്തർപ്രദേശിൽ നിന്ന് വീണ്ടും ദുരഭിമാനക്കൊലയുടെ വാർത്ത. സംബാൽ ജില്ലയിലെ ഒരു കർഷകനാണ് തന്റെ ബന്ധുവായ യുവാവിനൊപ്പം ഒളിച്ചോടിപ്പോയ സഹോദരിയെ കൊന്നത്. ബന്ധുവായ യുവാവിനെയും കൊന്നു. തുടർന്ന് രണ്ട് മൃതദേഹങ്ങളും ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ മരത്തിൽ കെട്ടിത്തൂക്കി. പക്ഷേ, ഇതിനെല്ലാം ഇയാളുടെ മറ്റൊരു സഹോദരൻ സാക്ഷിയായിരുന്നു. തുടർന്ന്, ഇയാളും സുഹൃത്തുക്കളും ചേർന്ന് ഈ സഹോദരനെയും കൊല്ലുകയായിരുന്നു.
കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് വിനീത് എന്ന യുവാവ് തന്റെ സഹോദരിയെയും പിന്നീട് സംഭവത്തിന് സാക്ഷിയായ സഹോദരൻ കുൽദീപിനെയും കൊന്നത്. സഹോദരിയെ കൊന്ന് ആറു ദിവസത്തിനു ശേഷമാണ് സഹോദരനെ കൊന്നത്.
വിനീതിന്റെ സഹോദരിയായ സുഖിയ ബന്ധുവും കസിൻ സഹോദരനുമായ ബണ്ടിയുമായി പ്രണയത്തിൽ ആയിരുന്നു. വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് ഇവർ ഒളിച്ചോടിയത്. എന്നാൽ, വിനീതും അയാളുടെ മൂന്ന് സുഹൃത്തുക്കളും ചേർന്ന് സഹോദരിയെയും കസിനെയും കൊല്ലാൻ പദ്ധതി തയ്യാറാക്കി.
You may also like:കോവിഡ് സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ച പൂന്തുറയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങളുടെ പ്രതിഷേധം [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു [NEWS]
ജൂലൈ ഒന്നിനാണ് സുഖിയയുടെയും ബണ്ടിയുടെയും മൃതദേഹങ്ങൾ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ ഇത് ആത്മഹത്യയാണെന്നാണ് തോന്നുകയെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ദിവസങ്ങൾക്ക് ശേഷം കുൽദീപിന്റെ മൃതദേഹവും ഇതേ സ്ഥലത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തി. ഇതാണ്, സംശത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വിനീതിനെയും സുഹൃത്തുക്കളെയും സമീപിച്ചു. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ വിനീത് കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനാണ് സഹോദരിയെയും കസിനെയും കൊന്നതെന്ന് സമ്മതിച്ചു. സംഭവത്തിന് കുൽദീപ് ദൃക്സാക്ഷി ആയിരുന്നതിനാൽ അയാളെയും കൊല്ലുകയായിരുന്നുവെന്നും വിനീത് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വിനീത് ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ സഹായിക്കാൻ 2.5 ലക്ഷം രൂപയാണ് വിനീത് നൽകിയത്. അതേസമയം, മൂന്നുപേരെയും തൂക്കാൻ ഉപയോഗിച്ച കയറും പ്രതിഫലമായി നൽകിയ പണവും പൊലീസ് കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.