IPL വാതുവെയ്പിന് തടസം നിന്നു; അമ്മയെയും സഹോദരിയെയും യുവാവ് വിഷം കൊടുത്തു കൊന്നു
മകനും ഈ ഭക്ഷണം തന്നെ കഴിക്കുമെന്ന ആശങ്കയിൽ സായ്നാഥിനെ ഫോണിൽ വിളിച്ച അമ്മ, ഇയാളോട് വീട്ടിൽ നിന്നും കൊണ്ടു പോയ ഭക്ഷണം കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പ്രതീകാത്മ ചിത്രം
- News18 Malayalam
- Last Updated: November 30, 2020, 10:48 AM IST
ഹൈദരാബാദ്: ഐപിഎൽ കളിയുമായി ബന്ധപ്പെട്ട് വാതുവയ്പ്പിന് പണം ചിലവഴിക്കാൻ തടസം നിന്ന അമ്മയെയും സഹോദരിയെയും യുവാവ് കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ സായ്നാഥ് എന്ന യുവാവാണ് അമ്മ സുനിത, സഹോദരി അനുഷ എന്നിവരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ നവംബർ 23നായിരുന്നു സംഭവം.
സായ്നാഥിന്റെ പിതാവ് പ്രഭാകർ മൂന്ന് വർഷം മുമ്പ് ഒരു അപകടത്തിൽ മരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ഇൻഷുറൻസ് ക്ലെയിമായി ഇരുപത് ലക്ഷം രൂപ കുടുംബത്തിന് ലഭിച്ചിരുന്നു. ഇത് സുനിത സേവിംഗ്സ് ആയി ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിരുന്നു. കൂടാതെ സ്ഥലം വിറ്റ വകയിൽ ലഭിച്ച തുകയും ബാങ്കിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ ഈ തുകയാണ് സായ്നാഥ് വാതുവയ്പ്പിനായി ചിലവഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. Also Read-വാറ്റ് ചാരായം കുടിച്ചിട്ട് പണം നൽകിയില്ല; പേപ്പാറയിൽ മധ്യവയസ്കനെ തല്ലിക്കൊന്ന് കുഴിച്ചിട്ട കേസിൽ പ്രതി പിടിയിൽ
ഐപിഎൽ വാതുവയ്പ്പിലൂടെ സായ്നാഥിന് ധാരാളം തുക നഷ്ടമായിരുന്നു. അമ്മയറിയാതെ അമ്മയുടെ സ്വർണ്ണാഭരണങ്ങളും ഇയാൾ വാതുവയ്പ്പിന് പണം കണ്ടെത്തുന്നതിനായി വിറ്റിരുന്നു. തുടർച്ചയായി പണം നഷ്ടപ്പെട്ട് കടംകേറിയതോടെയാണ് ബാങ്കിലെ സേവിംഗ്സിൽ നിന്നും പണമെടുക്കാൻ യുവാവ് തീരുമാനിക്കുന്നത്. വിവരം അറിഞ്ഞ് അമ്മയും സഹോദരിയും എതിർപ്പുമായെത്തി. ഇതിനെ തുടർന്നാണ് ഇവരെ ഇല്ലാതാക്കാൻ തീരുമാനിച്ചത്.
Also Read-50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ് വിറ്റ് ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ
ഇക്കഴിഞ്ഞ നവംബർ 23 ന് വീട്ടിലെ ഭക്ഷണത്തിൽ വിഷമയമായ കെമിക്കൽ പിൽസ് കലർത്തിയ ശേഷം സായ്നാഥ് ഒന്നുമറിയാത്ത പോലെ ജോലിക്ക് പോയി. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം അമ്മയ്ക്കും സഹോദരിക്കും കനത്ത വയറുവേദന തുടങ്ങി. മകനും ഈ ഭക്ഷണം തന്നെ കഴിക്കുമെന്ന ആശങ്കയിൽ സായ്നാഥിനെ ഫോണിൽ വിളിച്ച അമ്മ, ഇയാളോട് വീട്ടിൽ നിന്നും കൊണ്ടു പോയ ഭക്ഷണം കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കഴിക്കാനുള്ള ഭക്ഷണത്തിൽ വിഷം ചേർത്തത് സ്വന്തം മകനാണെന്ന് അറിയാത്ത അമ്മ, സ്വന്തം അവസ്ഥ വഷളായപ്പോഴും ആ മകനെ കുറിച്ചാണ് ആദ്യം ചിന്തിച്ചത് എന്നതാണ് വിഷമകരമായ വസ്തുത.
Also Read-ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാൻ നേപ്പാളിൽ നിന്നും മധ്യപ്രദേശിലെത്തി 16 കാരി; ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ച് യുവാവ്
അമ്മ ഫോൺ വിളിച്ചതിന് പിന്നാലെ തന്നെ വീട്ടിലെത്തിയ സായ്നാഥ് എന്നാൽ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടു പോകാൻ തയ്യാറായില്ല. അമ്മയും സഹോദരിയും അബോധാവസ്ഥയിലാകുന്നത് വരെ കാത്തിരുന്ന യുവാവ് ഇതിനു ശേഷം രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചു.
ചികിത്സയിലിരിക്കെ സുനിത നവംബർ 27നും അനുഷ തൊട്ടടുത്ത ദിവസവും മരണത്തിന് കീഴടങ്ങി. ഇരുവരുടെയും അന്ത്യകർമ്മങ്ങളൊക്കെ പൂർത്തിയായ ശേഷമാണ് സായ്നാഥ് താന് ചെയ്ത ക്രൂരത ബന്ധുക്കളോടും മറ്റ് കുടുംബാംഗങ്ങളോടും വെളിപ്പെടുത്തിയത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സായ്നാഥിന്റെ പിതാവ് പ്രഭാകർ മൂന്ന് വർഷം മുമ്പ് ഒരു അപകടത്തിൽ മരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ഇൻഷുറൻസ് ക്ലെയിമായി ഇരുപത് ലക്ഷം രൂപ കുടുംബത്തിന് ലഭിച്ചിരുന്നു. ഇത് സുനിത സേവിംഗ്സ് ആയി ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിരുന്നു. കൂടാതെ സ്ഥലം വിറ്റ വകയിൽ ലഭിച്ച തുകയും ബാങ്കിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ ഈ തുകയാണ് സായ്നാഥ് വാതുവയ്പ്പിനായി ചിലവഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.