• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | മകന്റെ സ്‌കൂൾ ഫീസ് അടയ്‌ക്കാൻ പണമില്ല; വ്യവസായിയെ കൊന്ന് കവർച്ച നടത്തിയ 52കാരൻ അറസ്റ്റിൽ

Murder | മകന്റെ സ്‌കൂൾ ഫീസ് അടയ്‌ക്കാൻ പണമില്ല; വ്യവസായിയെ കൊന്ന് കവർച്ച നടത്തിയ 52കാരൻ അറസ്റ്റിൽ

മകന്റെ പഠനത്തിനും ഹോസ്റ്റല്‍ ഫീസുനുമായി 35,000 രൂപ കൂടി ആവശ്യമുണ്ടായിരുന്നു

  • Share this:
    മകന്റെ സ്‌കൂള്‍ ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് വ്യവസായിയെ (business man) കൊലപ്പെടുത്തി കവർച്ച നടത്തി. രാജ്‌കോട്ടിലാണ് സംഭവം. മുംബൈ സ്വദേശിയായ മന്‍സുഖ് സത്താരയെയാണ് (60) 52കാരനായ പ്രതി വാല ഗാധ്വി കൊലപ്പെടുത്തിയത്. ഏപ്രില്‍ 25ന് രാത്രിയാണ് കൊലപാതകം നടത്തിയത്. ഞായറാഴ്ച വാല ഗാധ്വിയെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കച്ച് ജില്ലയിലെ മുന്ത്ര താലൂക്കിലെ വഡാല സ്വദേശിയാണ് ഗാധ്വി.

    ഗാധ്വി ഒരു കടക്കെണിയില്‍ (debt ridden) പെട്ടിരിക്കുകയായിരുന്നു. ഇയാള്‍ക്ക് പ്ലസ് ടുവിന് പഠിക്കുന്ന ഒരു മകനുണ്ട്. മുണ്ട്രിയിലാണ് മകന്‍ പഠിക്കുന്നത്. മകന്റെ പഠനത്തിനും ഹോസ്റ്റല്‍ ഫീസുനുമായി 35,000 രൂപ കൂടി ആവശ്യമുണ്ടായിരുന്നു. ഈ സമയത്താണ് മന്‍സുഖ് സത്താറ എന്ന വ്യവസായി ഒരു സ്ഥലം അന്വേഷിച്ച് വഡാലയിലെത്തിയത്. സ്വര്‍ണ ചെയിനും ബ്രേസ്ലെറ്റും പെന്‍ഡന്റും ധരിച്ചാണ് സത്താര അവിടെയെത്തിയത്. ഇതെല്ലാം ഗാധ്വിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അങ്ങനെ ഒരു സ്ഥലം കാണിക്കാമെന്ന് പറഞ്ഞ് ഇയാള്‍ സത്താരയെ ഗ്രാമത്തിലെ ഒരു വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി.

    അവിടെ വെച്ച് സത്താരയുടെ ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ഗാധ്വി ശ്രമം നടത്തി. ഇതിനെ എതിര്‍ത്ത സത്താരയെ 12 തവണകളോളം ഇയാള്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സത്താര മരിക്കുകയും ചെയ്തു. തുടര്‍ന്ന് സത്താരയുടെ ബന്ധു മുകേഷ് ഛേദ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Also Read-Drug Mafia | കൊച്ചിയിൽ ലഹരി സംഘങ്ങളുടെ വെടിവെപ്പ് പരിശീലനം; അഭിഭാഷകന് വെടിയേറ്റു

    അതിനിടെയാണ് ഗാധ്വി ബ്രേസ്ലെറ്റ് പണയപ്പെടുത്തി 1.1 ലക്ഷം രൂപ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചത്. അങ്ങനെ പൊലീസെത്തി ഇയാളെ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി കച്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ എന്‍ പഞ്ചാല്‍ പറഞ്ഞു. സത്താരയുടെ മൊബൈല്‍ ഫോണും സ്വര്‍ണ ചെയിനും പെന്‍ഡന്റും ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

    ' കടക്കെണിയിലായ ഗാധ്വിയ്ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ഇളയയാൾ ഒമ്പതാം ക്ലാസിലാണ്. പ്ലസ്ടുവിന് പഠിക്കുന്ന മൂത്ത മകന്റെ ഹോസ്റ്റല്‍ ഫീസിനും മറ്റ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി 35,000 രൂപ ആവശ്യമായിരുന്നു.അതിനു വേണ്ടിയാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തത്'' പഞ്ചാല്‍ പറഞ്ഞു .

    Also Read-Murder | ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് മകന്റെ ആത്മഹത്യ ശ്രമം

    കഴിഞ്ഞ ദിവസം മുംബൈയില്‍ ഭാര്യുയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. മുംബൈയിലെ ഗോവണ്ടിയിലെ ബൈഗന്‍വാഡിയിൽ വെച്ചാണ് 34കാരനായ യുവാവിനെ 32 കാരിയായ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. യുവതിയെും കാമുകനെയും ശിവാജി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 302 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

    നേരത്തെ, മറ്റൊരു കേസില്‍ ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയതിന് 49 കാരനായ യുവാവിനെ ഹൈദരാബാദിലെ രചകൊണ്ട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാര്‍ ഡ്രൈവറായ കാമുകനൊപ്പം പലതവണ പിടിക്കപ്പെട്ടിട്ടും ഭാര്യ ബന്ധം നിര്‍ത്താന്‍ വിസമ്മതിച്ചതിനാലാണ് പ്രതി കുറ്റം കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
    Published by:Jayesh Krishnan
    First published: