നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അഞ്ചു ലക്ഷം രൂപയ്ക്ക് ലോട്ടറി എടുത്തിട്ട് സമ്മാനം അടിച്ചില്ല; ഭാഗ്യനമ്പർ പറഞ്ഞ ആൾദൈവത്തെ അടിച്ചുകൊന്നു

  അഞ്ചു ലക്ഷം രൂപയ്ക്ക് ലോട്ടറി എടുത്തിട്ട് സമ്മാനം അടിച്ചില്ല; ഭാഗ്യനമ്പർ പറഞ്ഞ ആൾദൈവത്തെ അടിച്ചുകൊന്നു

  രാമദാസ് ഗിരി ലോട്ടറി നറുക്കെടുപ്പിന്റെ ഭാഗ്യനമ്പറുകള്‍ പ്രവചിച്ചാണ് പ്രശസ്തി നേടിയിരുന്നത്.

  • Share this:
   ബിജ്‌നോര്‍: ഉത്തര്‍പ്രദേശിലെ(UP) ബിജ്‌നോറിലെ ആള്‍ദൈവം രാമദാസ് ഗരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍ ബിജ്‌നോര്‍ ചഹ്ശിരി മൊഹല്ല സ്വദേശി മുഹമ്മദ് ജിഷാന്‍ എന്നയാളെയാണ് പോലീസ് (Police) അറസ്റ്റ് ചെയ്തിരിക്കുന്നത്.

   രാമദാസ് ഗിരി ലോട്ടറി ടിക്കെറ്റടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതായും എന്നാല്‍ നിര്‍ദേശിച്ച നമ്പറിന് സമ്മാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ രാമദാസ് ഗരിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്  പറഞ്ഞു.

   കഴിഞ്ഞ ശനിയാഴ്ചയാണ് രാമദാസ് ഗിരിയെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.  ക്ഷത്രത്തിൽ എത്തിയ ഭക്തരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

   രാമദാസ് ഗിരി ലോട്ടറി നറുക്കെടുപ്പിന്റെ ഭാഗ്യനമ്പറുകള്‍ പ്രവചിച്ചാണ് പ്രശസ്തി നേടിയിരുന്നത്. തന്നെ സമീപിക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കുന്ന നമ്പറുകള്‍ ഇദ്ദേഹം പറഞ്ഞ് നല്‍കുമായിരുന്നു. അത്തരത്തിലാണ് മുഹമ്മദ് ജിഷാനും ഗിരിയുടെ അടുത്ത് എത്തുന്നത്.

   51,000 രൂപയും മൊബൈല്‍ഫോണും ഉള്‍പ്പെടെ ദക്ഷിണയായി നല്‍കിയാണ് രാമദാസ് ഗിരിയില്‍നിന്ന് ജിഷാന്‍ ഭാഗ്യനമ്പറുകള്‍ സ്വന്തമാക്കിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അഞ്ച് ലക്ഷം രൂപയ്ക്കാണ് രാമദാസ് ഗിരി നല്‍കിയ നമ്പറുകളുടെ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. എന്നാല്‍ ഒരു നമ്പറില്‍ പോലും സമ്മാനം ലഭിച്ചില്ല തുടര്‍ന്നാണ് ഇയാള്‍ രാമദാസ് ഗിരിെയ വടി കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

   Shocking | രഹസ്യ അറയിൽ ഒളിപ്പിച്ചത് 17 യുവതികളെ; പോലീസെത്തി മോചിപ്പിച്ചു

   രഹസ്യ മുറിയിൽ പാർപ്പിച്ചിരുന്ന 17 യുവതികളെ മോചിപ്പിച്ച് മുംബൈ പോലീസ് (Mumbai Police). അന്ധേരിയിലെ ഒരു ബാറിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനിടെ 17 സ്ത്രീകളെ രഹസ്യ മുറിയിൽ ഒളിച്ചിരിക്കുന്നതായി മുംബൈ പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. തുടക്കത്തിൽ ആരെയും കണ്ടില്ലെങ്കിലും 15 മണിക്കൂറിന് ശേഷം യുവതികൾ ഒളിച്ചിരിക്കുന്ന ഗ്രീൻ റൂമിനോട് ചേർന്നുള്ള രഹസ്യ മുറി പൊലീസ് കണ്ടെത്തി.

   രഹസ്യ മുറിയിൽ എസിയും വെന്റിലേഷനും ഉണ്ടായിരുന്നു, യുവതികൾക്ക് മണിക്കൂറുകളോളം അതിജീവിക്കാൻ ഭക്ഷണവും വെള്ളവും ശീതളപാനീയങ്ങളും ഉണ്ടായിരുന്നു. യുവതികളെ രക്ഷപ്പെടുത്തിയ പോലീസ് 20 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.

   മുംബൈ പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് ശനിയാഴ്ച വൈകീട്ടാണ് അന്ധേരിയിലെ ദീപ ബാറിൽ റെയ്ഡ് നടത്തിയത്. ബാറിൽ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്നതായി ഒരു എൻ‌ജി‌ഒയിൽ നിന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു. രാത്രി മുഴുവൻ രഹസ്യമായി ബാർ പ്രവർത്തിക്കുമെന്നായിരുന്നു പരാതി.
   Published by:Jayashankar AV
   First published:
   )}