• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്

Murder | മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്

സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ദേവേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

  • Share this:
    ഉത്തര്‍പ്രദേശിലെ (Uttar Pradesh) മീററ്റില്‍ മദ്യപിക്കാൻ പണം നല്‍കാത്തതിന് ഭാര്യയെ ഭര്‍ത്താവ് ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. സർക്കാർ സ്‌കൂൾ അധ്യാപികയായ  35 കാരിയെയാണ് തൊഴിൽ രഹിതനായ യുവാവ് കൊലപ്പെടുത്തിയത്.

    സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ദേവേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തലക്കടിച്ച ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

    പതിവായി മദ്യപിച്ച് വീട്ടിലെത്തുന്ന ദേവേന്ദ്ര യുവതിയെ മര്‍ദ്ദിച്ചിരുന്നു. സംഭവം നടന്ന ദിവസം മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിലുള്ള അമര്‍ഷമാണ് കൊലപാതകത്തിലേക്ക്  നയിച്ചതെന്ന് പൊലീസ് പറയുന്നു. ദേവേന്ദ്രക്ക് കഴിഞ്ഞ കോവിഡ് കാലത്താണ് ജോലി  നഷ്ടമായത്.  ഇവർക്ക് 11 വയസ്സുള്ള ഒരു മകനുണ്ട്.

    സംഭവത്തില്‍ ദേവേന്ദ്രക്കും പിതാവിനുമെതിരെ കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.

    നാല് വര്‍ഷം മുന്‍പ് വഴക്ക് ഉണ്ടാക്കിയ ബാറില്‍ വീണ്ടും സൗഹൃദം പുതുക്കി പ്രതികാരം; 2 പേർ അറസ്റ്റിൽ

    നാലുവർഷംമുമ്പ് ബാറിൽവെച്ചുണ്ടായ സംഘര്‍ഷത്തിന് പകരമായി 38-കാരന്റെ തലയടിച്ചുപൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കുന്നത്തൂർ മാനാമ്പുഴ സ്വദേശി ബൈജു ജോയിയെ (38) സംഘംചേർന്ന് ക്രൂരമായി മർദിച്ച കേസിലാണ് നടപടി.

    ശാസ്താംകോട്ട മനക്കര അർഷാദ് മൻസിലിൽ നിഷാദ് (35), ശാസ്താംകോട്ട രാജഗിരി പേഴുവിളയിൽ അനീഷ് (39) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ്‌ ചെയ്തത്. ശാസ്താംകോട്ടയിലെ ബാറിൽവെച്ച് നാലുവർഷത്തിനുമുമ്പ് ബൈജുവും നിഷാദും തമ്മിലുണ്ടായ വഴക്കിനു പകരമായിട്ടായിരുന്നു ആക്രമണം. വഴക്കുനടന്ന അതേ ബാറിൽവെച്ച് കഴിഞ്ഞ 12-ന് കണ്ടുമുട്ടിയ മൂവരും സൗഹൃദത്തിലായി. ബൈജു ജോയി ബസിൽ വീട്ടിലേക്ക് പോയി.

    Also Read- പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

    പിന്നാലെ അക്രമികൾ ബൈക്കിൽ ഇയാളുടെ മാനാമ്പുഴയിലെ വീട്ടിലെത്തി. ബൈജു ഒറ്റയ്ക്കാണ് താമസം. അവിടെയിരുന്ന് മൂവരും മദ്യപിച്ചു. പഴയകാര്യങ്ങൾ പറഞ്ഞ് തർക്കമായി. ഒന്നാംപ്രതി നിഷാദ് വീട്ടിലുണ്ടായിരുന്ന കമ്പിവടികൊണ്ട് അനീഷിന്റെ സഹായത്തോടെ തലയ്ക്കടിച്ചുവീഴ്ത്തി മർദിക്കുകയായിരുന്നെന്നാണ് കേസ്.

    ബൈജുവിന്റെ തലയിൽ എട്ടു തുന്നലുകളുണ്ട്. ഒളിവിൽപ്പോയ പ്രതികളെ എസ്.ഐ.മാരായ കെ.പി.അനൂപ്, കെ.രാജൻബാബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ. ബിജു, സി.പി.ഒ. സുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
    Published by:Jayashankar AV
    First published: