• HOME
  • »
  • NEWS
  • »
  • crime
  • »
  • ലൈംഗികബന്ധം നിഷേധിച്ചു; പ്രായം 10 വയസ് കുറച്ചു പറഞ്ഞ് പറ്റിച്ചു; യുവാവ് ഭാര്യയെ കൊലപ്പെടുത്തി

ലൈംഗികബന്ധം നിഷേധിച്ചു; പ്രായം 10 വയസ് കുറച്ചു പറഞ്ഞ് പറ്റിച്ചു; യുവാവ് ഭാര്യയെ കൊലപ്പെടുത്തി

വിവാഹം ഉറപ്പിച്ചപ്പോൾ 28 വയസ്സെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാൽ 38 വയസ്സുണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പ്രതി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ബെംഗളൂരു: ലൈംഗിക ബന്ധം നിഷേധിച്ച ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. സംഭവത്തില്‍ ബെംഗളൂരുവിലെ മഡിവാളയിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ പൃഥ്വിരാജ് സിങ്(28) പൊലസ് പിടികൂടി. വിവാഹ ശേഷം തന്നെയും വീട്ടുകാരെയും ഭാര്യ അപമാനിക്കുന്നത് പതിവാണെന്നും ലൈംഗിക ബന്ധം നിഷേധിച്ചെന്നും ഭർത്താവ് പറയുന്നു.

    ഭാര്യ വയസ് കുറച്ച് പറഞ്ഞ് പറ്റിച്ചതായും യുവാവ് പറഞ്ഞു. വിവാഹം ഉറപ്പിച്ചപ്പോൾ 28 വയസ്സെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാൽ 38 വയസ്സുണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.  ഒൻപതു മാസം മുൻപാണ് ഇരുവരും വിവാഹിതരായത്.

    Also Read-വ്യാജ പൊലീസ് സ്റ്റേഷന്‍ ഉണ്ടാക്കി പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയത് എട്ടു മാസം; നാട്ടുകാരുടെ പണം തട്ടിയ സംഘം പിടിയിൽ

    സുഹൃത്ത് സാമിർ കുമാറിന്റെ സഹായത്തോടെയാണ് ഭാര്യയെ കൊന്നതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഭാര്യ ജ്യോതി കുമാരിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവാവ് തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ യുവതിയുടെ മൃതദേഹം ലഭിക്കുകയും പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ ആണ് പ്രതി അറസ്റ്റിലാകുന്നത്.

    Also Read-'മധുര പ്രതികാരം' ബേക്കറിയിൽ നിന്ന് പണം കിട്ടാത്ത കള്ളൻ ആറു ചാക്കുകളിൽ 35,000 രൂപയുടെ പലഹാരവുമായി കടന്നു

    ഉഡുപ്പിയിലേക്ക് യാത്ര പോയശേഷം അവിടെ വെച്ച് ഭര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മലയിടുക്കിൽ ഉപേക്ഷിക്കുകയായിരുന്നു. കൂട്ടു പ്രതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
    Published by:Jayesh Krishnan
    First published: