ബെംഗളൂരു: അശ്ലീല വീഡിയോയില്‍ കണ്ട സ്ത്രീ ഭാര്യയെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്നു (Murder )രാമനഗര സ്വദേശി മുബീനയാണ് (35) കൊല്ലപ്പെട്ടത്
സംഭവത്തില്‍ ഭര്‍ത്താവ് ജഹീര്‍ പാഷയെ (40) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിരമായി അശ്ലീല വീഡിയോകള്‍ കണ്ടിരുന്ന ഇയാള്‍ ഒരു ദിവസം വീഡിയോയില്‍ ഭാര്യയോട് സാദൃശ്യമുള്ള യുവതിയെ കണ്ടതോടെയാണ് സംശയം ആരംഭിച്ചത്.
ഇക്കാര്യം പറഞ്ഞ് യുവാവ് ഭാര്യയെ നിരന്തരം ഉപദ്രവിവച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന വഴക്കിനിടെ മക്കളുടെ മുന്നില്‍ വെ്ച്ച് മുബീനയെ ജഹീര്‍ കത്തികൊണ്ടു കുത്തുകയായിരുന്നു. തൊട്ടടുത്ത് താമസിച്ചിരുന്ന മുബീനയുടെ പിതാവ് എത്തുമ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. തുടര്‍ന്ന് പിതാവാണ് സംഭവത്തെ കുറിച്ച് പൊലീസില്‍ വിവരമറിയിച്ചത്.ഇവര്‍ക്ക് അഞ്ചുമക്കളാണ് ഉള്ളത്.
Surprise Gift | ഒരു മിനിറ്റ് കണ്ണടയ്ക്കാന്‍ പറഞ്ഞ് യുവതി പ്രതിശ്രുത വരന്റെ കഴുത്ത് അറുത്തു
വിജയവാഡ: ആന്ധ്രപ്രദേശില്‍ പ്രതിശ്രുത വരന്റെ(Fiance) കഴുത്തറത്ത്(slits throat) യുവതി. ആന്ധ്രപ്രദേശിലെ അനകപ്പല്ലെ ജില്ലയിലാണ് സംഭവം. യുവാവിനെ കത്തികൊണ്ട് കഴുത്തറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഒരു സര്‍പ്രൈസ് സമ്മാനം നല്‍കാമെന്നും കണ്ണുകള്‍ അടയ്ക്കാനും യുവാവിനോട് ആവശ്യപ്പെട്ടു.തുടര്‍ന്ന് യുവതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
യുവാവുമായുള്ള യുവതിയുടെ വിവാഹം മെയ് 26ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ വിവാഹത്തിന് യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.