നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Murder| കുളി കഴിഞ്ഞ് തോർത്ത് നൽകാൻ വൈകി; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

    Murder| കുളി കഴിഞ്ഞ് തോർത്ത് നൽകാൻ വൈകി; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

    കുളി കഴിഞ്ഞ് തോർത്ത് കിട്ടാൻ കാത്തു നിൽപ്പിച്ചതിന്റെ പേരിൽ ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കുളി കഴിഞ്ഞ് തോർത്ത് കിട്ടാൻ കാത്തു നിൽപ്പിച്ചതിന്റെ പേരിൽ ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്( man allegedly killed his wife). മധ്യപ്രദേശിലെ ( Madhya Pradesh)ഹിരാപൂർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്പതുകാരനായ ഭർത്താവാണ് തോർത്ത് നൽകാൻ വൈകിയതിന്റെ പേരിൽ ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊന്നത്.

      സ്ഥലത്തെ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ദിവസവേതന തൊഴിലാളിയാണ് പ്രതി രാജ്കുമാർ ബാഹെ(50). വീട്ടിൽ നിന്നും കുളി കഴിഞ്ഞ് ഭാര്യയോട് തോർത്ത് നൽകാൻ ഇയാൾ ആവശ്യപ്പെട്ടു. തോർത്തുമായി ഭാര്യയെത്താൻ വൈകിയതോടെ ഇയാൾ പ്രകോപിതനായെന്ന് പൊലീസ് പറയുന്നു.

      പുഷ്പ ഭായ് എന്നാണ് കൊല്ലപ്പെട്ട സ്ത്രീയുടെ പേര്. പുഷ്പയുടെ ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. തോർത്ത് കിട്ടാൻ വൈകിയതിന്റെ പേരിൽ രാജ്കുമാർ ഭാര്യയെ നിരവധി തവണ തല്ലിയെന്നും ഒടുവിൽ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

      Also Read-രാജേന്ദ്രൻ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയ ആൾ; ആറുലക്ഷം രൂപയുടെ കടബാധ്യത കൂട്ടക്കൊലയ്ക്ക് കാരണമായെന്ന് നിഗമനം

      അമ്മയെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഇരുപത്തിമൂന്നുകാരിയായ മകളേയും ഇയാൾ ഭീഷണപ്പെടുത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം പുഷ്പ ഭായിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ ഞായറാഴ്ച്ചയാണ് രാജ്കുമാർ ബാഹെയെ പൊലീസ് അറസ്റ്റ് ചെയ്തത്.

      ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ തട്ടിപ്പ്; കണ്ണൂരില്‍ നാലുപേര്‍ പിടിയില്‍; തട്ടിയെടുത്തത് നൂറുകോടിയോളം രൂപ

      ക്രിപ്‌റ്റോ കറന്‍സി(Crypto Currency) യുടെ പേരില്‍ തട്ടിപ്പ്(Fraud) നടത്തിയ നാലു പേര്‍ കണ്ണൂരില്‍(Kannur) അറസ്റ്റിലായി(Arrest). നൂറു കോടിയോളം രൂപയാണ് ഇവര്‍ നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്ത് എന്നും വ്യക്തമായി. കാസര്‍കോട് ആലംപാടി സ്വദേശി മുഹമ്മദ് റിയാസ്, മലപ്പുറം മഞ്ചേരി സ്വദേശി സി ഷഫീഖ്, കോഴിക്കോട് പാവങ്ങാട് സ്വദേശി വസിം മുനവ്വറലി, മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് ശഫീഖ് എന്നിവരാണ് അറസ്റ്റിലായത്.

      വെബ്‌സൈറ്റ് വഴിയാണ് സംഘം നിരവധി പേരില്‍ നിന്ന് പണം സമാഹരിച്ചത്. ബാംഗളൂര്‍ ആസ്ഥനമാക്കിയ ലോങ്ങ് റിച്ച് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. പ്രതിദിനം എട്ട് ശതമാനം വരെ ലാഭം ക്രിപ്‌റ്റോകറന്‍സി വഴി ഉണ്ടാക്കാമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പിന് ഇരയാക്കിയത്.

      കണ്ണൂര്‍ സിറ്റി പോലീസ് നാലുമാസം മുമ്പാണ് ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് സംബന്ധിച്ച ആദ്യ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. തട്ടിപ്പിന് സംബന്ധിച്ച് ഇതുവരെ ഒരു പരാതി മാത്രമാണ് പോലീസിനെ ലഭിച്ചിട്ടുള്ളത്.

      എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്. അതുകൊണ്ടുതന്നെ സംഭവത്തില്‍ കൂടുതല്‍ പരാതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് .

      അറസ്റ്റിലായ മുഹമ്മദ് റിയാസ് ന്റെ അക്കൗണ്ടില്‍ 40 കോടിയും ശഫീഖിന്റെ അക്കൗണ്ടില്‍ 32 കോടിയും വന്നതായി പോലീസ് കണ്ടെത്തിയെന്ന് കണ്ണൂര്‍ എസിപി പി പി സദാനന്ദന്‍ പറഞ്ഞു.
      Published by:Naseeba TC
      First published:
      )}