കടയിലെത്തിയ യുവതിയെ കൊലപ്പെടുത്തിയ ശേഷം ബലാൽസംഗം ചെയ്ത കടയുടമ അറസ്റ്റിൽ

യുവതിയുടെ കഴുത്ത് മുറിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കുന്നതിനു മുമ്പ് മൃതദേഹവുമായി ലൈംഗികബന്ധത്തിൽ ഏർപെട്ടതായും ചൗധരി പൊലീസിനോട് സമ്മതിച്ചു.

News18 Malayalam | news18
Updated: July 4, 2020, 11:20 PM IST
കടയിലെത്തിയ യുവതിയെ കൊലപ്പെടുത്തിയ ശേഷം ബലാൽസംഗം ചെയ്ത കടയുടമ അറസ്റ്റിൽ
news18
  • News18
  • Last Updated: July 4, 2020, 11:20 PM IST
  • Share this:
സാധനങ്ങൾ വാങ്ങാനെത്തിയ 32കാരിയായ യുവതിയെ കൊന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കടയുടമയാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ പൽഘാർ ജില്ലയിലാണ് സംഭവം. സാധനം വാങ്ങാനെത്തിയ യുവതിയും കടയുടമയും തമ്മിൽ വില സംബന്ധിച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ജൂൺ 28നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ പിക്ക് അപ് വാനിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ആളുകൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

You may also like:75,000 പേർക്ക് ഇരിക്കാം; ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ‍ [NEWS]ആത്മ നി൪ഭർ ഭാരത് വെബിനാർ ഞായറാഴ്ച [NEWS] കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം; അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ [NEWS]

അടുക്കളയിലേക്കുള്ള സാധനങ്ങൾ വാങ്ങാനാണ് നളസോപരയിലെ ചന്ദൻ നകയിലുള്ള ശിവ് ചൗധരിയുടെ കടയിൽ യുവതി പോയത്. വില സംബന്ധിച്ചുള്ള സംസാരം വാക്കുതർക്കത്തിലെത്തി. ഇതിനെ തുടർന്ന് ചൗധരി യുവതിയുടെ കഴുത്ത് മുറിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കുന്നതിനു മുമ്പ് മൃതദേഹവുമായി ലൈംഗികബന്ധത്തിൽ ഏർപെട്ടതായും ചൗധരി പൊലീസിനോട് സമ്മതിച്ചു.

വ്യാഴാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പുറമേ ബലാത്സംഗത്തിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
First published: July 4, 2020, 5:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading