മന്ത്രവാദം: യുവാവ് വൃദ്ധയെ കൊലപ്പെടുത്തി; അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
വൃദ്ധയെ കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി യുവാവ് 13 കിലോമീറ്റർ നടന്ന് ലോക്കൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

murder
- News18 Malayalam
- Last Updated: June 15, 2020, 7:11 PM IST
മന്ത്രവാദം നടത്തിയെന്ന് സംശയിച്ച് വൃദ്ധയെ യുവാവ് കൊലപ്പെടുത്തി. ഒഡിഷയിലെ മയൂർ ബഞ്ചിലാണ് സംഭവം. വൃദ്ധയെ കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി യുവാവ് 13 കിലോമീറ്റർ നടന്ന് ലോക്കൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തിങ്കളാഴ്ചയാണ് സംഭവം.
ബുദ്ധുറാം സിംഗ് എന്ന മുപ്പതുകാരനാണ് 60 വയസുള്ള ചമ്പ സിംഗ് എന്ന അമ്മായിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. മൂന്ന് ദിവസം മുമ്പ് ബുദ്ധുറാമിന്റെ മകൾ മരിച്ചിരുന്നു. അമ്മായിയുടെ മന്ത്രവാദത്തെ തുടർന്നാണ് മകൽ മരിച്ചതെന്നാണ് ബുദ്ധുറാം പറയുന്നത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നുവസാഹി ഗ്രാമത്തിലാണ് ഇവർ താമസിക്കുന്നതെന്നും ആദിവാസി വിഭാഗക്കാരാണിവരെന്നും ഖുന്ദ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ ചാർജ് സ്വർമലത മിൻസ് പറഞ്ഞു. പ്രതിയെ പൊലീസിന് കൈമാറി. വൃദ്ധയെ കൊലപ്പെടുത്താനുപയോഗിച്ച കോടാലിയും കൈമാറിയിട്ടുണ്ട്. വൃദ്ധയുടെ ഉടലും കണ്ടെത്തി.
TRENDING:'Covid 19 | പാലക്കാട് നിരീക്ഷണത്തിലിരുന്നയാൾ ആശുപത്രിയിൽ നിന്ന് മുങ്ങി
[NEWS]Sushant Singh Rajput | Victers Channel Timetable June 16: വിക്ടേഴ്സ് ചാനലിലെ ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
[NEWS]Sushant Singh Rajput | സുശാന്ത് അസ്വസ്ഥനായിരുന്നു; പർവീൺ ബാബിയുടെ വഴിയെ പോകുമെന്ന് ഭയപ്പെട്ടു: മുകേഷ് ഭട്ട്
[NEWS]
വീട്ടിലെ വരാന്തയിൽ ഉറങ്ങുകയായിരുന്ന ചമ്പസിംഗിനെ പുറത്തേക്ക് വലിച്ചിഴച്ച് എത്തിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിനു ശേഷം അറുത്തെടുത്ത തല ടവ്വലിൽ പൊതിഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
സംഭവത്തിന് നിരവധി പേർ സാക്ഷികളായിരുന്നുവെന്നും ഒരാളുപോലും കൊലപാതകം തടഞ്ഞില്ലെന്നും പൊലീസ് വ്യക്തമാക്കി. ബുദ്ധുറാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വൃദ്ധയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
ഒഡീഷയിലുടനീളം 2010 മുതൽ പ്രതിവർഷം ശരാശരി 60 മന്ത്രവാദവുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. ഇതിൽ 12 എണ്ണം മയൂർഭഞ്ചിൽ നിന്നാണ് റിപ്പോർട്ട് ചെയ്തതിരിക്കുന്നത്.
ബുദ്ധുറാം സിംഗ് എന്ന മുപ്പതുകാരനാണ് 60 വയസുള്ള ചമ്പ സിംഗ് എന്ന അമ്മായിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. മൂന്ന് ദിവസം മുമ്പ് ബുദ്ധുറാമിന്റെ മകൾ മരിച്ചിരുന്നു. അമ്മായിയുടെ മന്ത്രവാദത്തെ തുടർന്നാണ് മകൽ മരിച്ചതെന്നാണ് ബുദ്ധുറാം പറയുന്നത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.