HOME » NEWS » Crime » MAN LANDS POLICE NET WITHIN HOURS OF ELOPING WITH MINOR GIRLFRIEND WITH FORGED CERTIFICATE TO PROVE AGE

വയസ് തിരുത്തിയ സർട്ടിഫിക്കറ്റുമായി പതിനേഴുകാരിയുമൊത്ത് ഒളിച്ചോടിയ കാമുകൻ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

വിവാഹ പ്രായമെത്തിയതായി കാണിക്കാൻ പെൺകുട്ടിയുടെ സർട്ടിഫിക്കറ്റ് തിരുത്തി 18 വയസാക്കിയുള്ള ആധാറും സംഘടിപ്പിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: November 14, 2020, 12:45 PM IST
വയസ് തിരുത്തിയ സർട്ടിഫിക്കറ്റുമായി പതിനേഴുകാരിയുമൊത്ത് ഒളിച്ചോടിയ കാമുകൻ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
News18 Malayalam
  • Share this:
കൊല്ലം: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ട് പോയ യുവാവ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിലായി. പാലക്കാട് ചിറ്റൂർ ചാത്തമംഗലത്ത് പഴയ പാത കണ്ണാട് വീട്ടിൽ ബിനുവിനെ (23) ആണ് അഞ്ചാലുംമൂട് എസ്‌ഐ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ പതിനേഴുകാരിയാണ് യുവാവ് കടത്തിക്കൊണ്ട് പോയത്. അറസ്റ്റിലായ യുവാവിനെതിരെ പോക്‌സോ പ്രകാരം അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.

Also Read- ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചതായി പരാതി; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കഴിഞ്ഞ ദിവസം ഉച്ചയോടെ ബിനു കാറുമായെത്തി പെൺകുട്ടിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിച്ചു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ തന്നെ നെന്മാറ പൊലീസിന്റെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read- സ്വകാര്യ ലോഡ്ജിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍



വിവാഹ പ്രായമെത്തിയതായി കാണിക്കാൻ പെൺകുട്ടിയുടെ സർട്ടിഫിക്കറ്റ് തിരുത്തി 18 വയസാക്കിയുള്ള ആധാറും സംഘടിപ്പിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് തിരുത്തിയത് കണ്ടെത്തുകയായിരുന്നു. പോക്‌സോ പ്രകാരം അറസ്റ്റിലായ ബിനുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബിനുവിനെതിരെ പാലക്കാട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.
Published by: Rajesh V
First published: November 14, 2020, 12:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories