• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ഭർത്താവ് തയാറാക്കിയ കെണിയില്‍ കുടുങ്ങി ഭാര്യാമാതാവിന് ദാരുണാന്ത്യം

ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ഭർത്താവ് തയാറാക്കിയ കെണിയില്‍ കുടുങ്ങി ഭാര്യാമാതാവിന് ദാരുണാന്ത്യം

ഭാര്യയെ കൊല്ലാൻ വേണ്ടി ഇരുമ്പ് വാതിലിൽ ഇലക്ട്രിക് വയർ ഘടിപ്പിച്ച് വൈദ്യുതി കടത്തി വിടുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ഭോപ്പാൽ: ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ഭർത്താവ് തയാറാക്കിയ കെണിയിൽ കുടുങ്ങി ഭാര്യാമാതാവ് മരിച്ചു. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ചയായിരന്നു സംഭവം നടന്നത്. ഭാര്യയെ കൊല്ലാൻ വേണ്ടി ഇരുമ്പ് വാതിലിൽ ഇലക്ട്രിക് വയർ ഘടിപ്പിച്ച് വൈദ്യുതി കടത്തി വിടുകയായിരുന്നു.

വാതിലിൽ വൈദ്യുതി ബന്ധിപ്പിച്ചിട്ടുണ്ടെന്നറിയാതെ വന്ന 55 കാരി വാതിലിൽ പിടിക്കുകയും ഷോക്കേറ്റ് മരിക്കുകയുമായിരുന്നു. സ്ഥിരം മദ്യപാനിയായിരുന്നു ഇയാൾ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രി ദമ്പതികൾ ഈ പ്രശ്നത്തെ ചൊല്ലി വീണ്ടും വഴക്കുണ്ടാക്കുകയും തുടർന്ന് ഭാര്യ പിണങ്ങി തന്റെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു.

Also Read-Abortion | 'നിർബന്ധിച്ചുള്ള ​ഗര്‍ഭഛിദ്രം ക്രൂരത'; ഭാര്യയുടെ പരാതിയിൽ വിവാഹമോചനം അനുവദിച്ച് കോടതി

ഇതില്‍ രോഷാകുലനായ പ്രതി ഭാര്യയുടെ വീട്ടിൽ പോയി ഭാര്യയെ കൊല്ലാൻ കെണിയൊരുക്കുകയായിരുന്നു. പ്രധാന വാതിലില്‍ ഇലക്ട്രിക് വയറുമായി ബന്ധിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഭാര്യാമാതാവ് ഇതിൽപ്പെട്ടുപോവുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെയാണ് ഇവർ മരിച്ചു. പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Published by:Jayesh Krishnan
First published: