• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | യൂട്യൂബ് വീഡിയോ നോക്കി ബോംബ് നിര്‍മിച്ച് അയല്‍വാസിയുടെ മകനെ കൊലപ്പെടുത്താന്‍ ശ്രമം; 45കാരന്‍ അറസ്റ്റില്‍

Arrest | യൂട്യൂബ് വീഡിയോ നോക്കി ബോംബ് നിര്‍മിച്ച് അയല്‍വാസിയുടെ മകനെ കൊലപ്പെടുത്താന്‍ ശ്രമം; 45കാരന്‍ അറസ്റ്റില്‍

ബോംബ് നിര്‍മിച്ച ശേഷം സമീപത്തെ വയലില്‍ ഇയാള്‍ നിരവധി തവണ പരീക്ഷണം നടത്തിയിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മീററ്റ്; യൂട്യൂബ് വീഡിയോ (YouTube Video) കണ്ട് ബോംബ് (Bomb) നിര്‍മിച്ച് അയല്‍വാസിയുടെ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച 45കാരന്‍ അറസ്റ്റില്‍(Arrest). ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. രണ്‍വീര്‍ സിങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്‍വീര്‍ സിങ്ങും അയല്‍വാസിയുമായി നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചത്.

    യൂട്യൂബ് വീഡിയോകളില്‍ നിന്നാണ് ഇയാള്‍ ബോംബ് നിര്‍മിക്കാനുള്ള പരിശീലനം നേടിയതെന്ന് പൊലീസ് പറഞ്ഞു. അയല്‍വാസിയോട് പ്രതികാരം ചെയ്യാനാണ് ബോംബ് നിര്‍മ്മിച്ചത്. ബോംബ് നിര്‍മിച്ച ശേഷം സമീപത്തെ വയലില്‍ ഇയാള്‍ നിരവധി തവണ പരീക്ഷണം നടത്തിയിരുന്നു. ശേഷമാണ് ഇയാള്‍ അയല്‍വാസിയുടെ 17 കാവയസ്സുള്ള മകനെതിരെ ആക്രമണം നടത്തിയത്.

    അയല്‍വാസിയുടെ വീടിന്റെ പ്രധാന വാതിലിലാണ് രണ്‍വീര്‍ ബോംബ് വെച്ചത്. കുട്ടി പുറത്തേക്ക് വരാന്‍ വാതില്‍ തുറന്നപ്പോള്‍ ബോംബ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ കുട്ടിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റു. അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ പൊലീസ് ബോംബ് നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. പൊലീസിന് മുന്നില്‍വെച്ചും ഇയാള്‍ ബോംബ് നിര്‍മിച്ചു.

    Also Read-Uttar Pradesh|യുപിയിൽ ആശുപത്രിയിലെ തീവ്ര പരിചരണ യൂണിറ്റിൽ ഉറുമ്പരിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

    അതേസമയം സമൂഹത്തിന് ഹാനികരമായേക്കാവുന്ന ഇത്തരം വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂട്യൂബ് അധികാരികള്‍ക്ക് കത്ത് നല്‍കിയെന്നും പൊലീസ് പറഞ്ഞു.

    Arrest | ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട വീട്ടമ്മയുടെ പണവും സ്വർണവും തട്ടി; 24കാരൻ അറസ്റ്റിൽ

    തൃശൂർ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ പണവും സ്വർണവും തട്ടിയെടുത്ത കേസിൽ 24കാരൻ അറസ്റ്റിലായി. മലപ്പുറം താനൂര്‍ സ്വദേശി നീലിയാട്ട് വീട്ടില്‍ അബ്ദുല്‍ ജലീല്‍ (24) ആണ് അറസ്റ്റിലായത്. 90 പവന്‍ സ്വര്‍ണവും 80,000 രൂപയും പലപ്പോഴായി തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി കൊരട്ടി സ്വദേശിയായ വീട്ടമ്മയാണ് അബ്ദുൽ ജലീലിനെതിരെ പൊലീസിൽ പരാതി നൽകിയത്.

    വീട്ടമ്മയെ ഇന്‍സ്റ്റഗ്രാമിലൂടെ 2019ലാണ് അബ്ദുൽ ജലീൽ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ഏറെ അടുപ്പത്തിലായി. അതിനിടെ വീട്ടമ്മയിൽനിന്ന് സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് അത് മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും തട്ടിയെടുത്തത്. യുവാവ് ഭീഷണിപ്പെടുത്തി പലപ്പോഴായി 90 പവൻ സ്വർണവും 80000 രൂപയും കൈക്കലാക്കുകയായിരുന്നു. ഭീഷണി തുടർന്നതോടെ വീട്ടമ്മ വിവരം ബന്ധുക്കളോടും പറയുകയും, പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

    Also Read-കൈയിൽ വെള്ളിചെയിന്‍ ധരിച്ചെത്തിയ വിദ്യാര്‍ഥിയെ മര്‍ദിച്ച മദ്രസ അധ്യാപകനെതിരെ കേസ്

    പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മലപ്പുറം താനാളൂരിൽനിന്നാണ് അബ്ദുൽ ജലീലിനെ പിടികൂടിയത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതി തട്ടിയെടുത്ത സ്വർണവും പണവും കണ്ടെത്താനായി സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: