കോടതിക്കുള്ളിൽ കഞ്ചാവ് വലിച്ച് ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ പ്രതി; അന്തംവിട്ട് ജഡ്ജിയും അഭിഭാഷകരും

കഞ്ചാവ് നിയമ വിധേയമാക്കുന്നതിനെ കുറിച്ച് തനിക്ക് പറയാനുള്ളത് കേൾക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു.

News18 Malayalam | news18-malayalam
Updated: January 29, 2020, 6:38 PM IST
കോടതിക്കുള്ളിൽ കഞ്ചാവ് വലിച്ച് ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ പ്രതി; അന്തംവിട്ട് ജഡ്ജിയും അഭിഭാഷകരും
court
  • Share this:
വാഷിങ്ടൺ: കോടതി മുറിക്കുള്ളിൽ കഞ്ചാവ് വലിച്ച് മയക്കു മരുന്നു കേസ് പ്രതി. ടെന്നീസിലെ ജനറല്‍ സെഷന്‍സ് കോടതിയിലാണ് സംഭവം. സ്പെൻസർ അലൻ ബോസ്റ്റൻ എന്ന 20കാരനാണ് കോടതിയെ ഞെട്ടിച്ചത്. ഇതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

also read:പ്രസവാനന്തര വിഷാദം: രണ്ട് മാസം മാത്രമായ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ലഹരി മരുന്ന് കൈവശം വെച്ചെന്ന കേസിലാണ് ബോസ്റ്റനെ കോടതിയിൽ ഹാജരാക്കിയത്. തുടര്‍ന്ന് കേസിന്റെ വാദം തുടങ്ങാനിരിക്കെ പ്രതിക്കൂട്ടില്‍കയറിയ ബോസ്റ്റണ്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവിന് തീ കൊളുത്തുകയായിരുന്നു.

കഞ്ചാവ് നിയമ വിധേയമാക്കുന്നതിനെ കുറിച്ച് തനിക്ക് പറയാനുള്ളത് കേൾക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കോടതി ഇയാൾക്ക് സംസാരിക്കാൻ അനുമതി നൽകുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ കോടതിക്കുളളിൽ വെച്ച് കഞ്ചാവ് വലിച്ചത്.

ഇയാളെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോശം പെരുമാറ്റത്തിനും കഞ്ചാവ് കൈവശംവെച്ചതിനും കോടതിക്കുള്ളിൽ കഞ്ചാവ് വലിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
First published: January 29, 2020, 6:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading