• HOME
  • »
  • NEWS
  • »
  • crime
  • »
  • Suicide | യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് ഉപദ്രവം; നാണക്കേടുണ്ടാക്കി; ഫേസ്ബുക്ക് ലൈവിനിടെ ആത്മഹത്യചെയ്ത് യുവാവ്

Suicide | യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് ഉപദ്രവം; നാണക്കേടുണ്ടാക്കി; ഫേസ്ബുക്ക് ലൈവിനിടെ ആത്മഹത്യചെയ്ത് യുവാവ്

വ്യാജ ആരോപണങ്ങള്‍ നാണക്കേടുണ്ടാക്കിയെന്നും ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഫേസ്ബുക്ക് ലൈവില്‍ യുവാവ് പറഞ്ഞു

  • Share this:
    മീററ്റ്: ഫേസ്ബുക്ക് ലൈവിനിടെ ആത്മഹത്യ(Suicide) ചെയ്ത് യുവാവ്. മീററ്റ് സ്വദേശിയായ മഗന്‍ ശര്‍മായാണ്(35) മരിച്ചത്.  ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് നാല് യുവാക്കള്‍ ഉപദ്രവിച്ചെന്ന് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് മഗന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

    തനിക്കെതിരായ വ്യാജ ആരോപണങ്ങള്‍ നാണക്കേടുണ്ടാക്കിയെന്നും ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഫേസ്ബുക്ക് ലൈവില്‍ യുവാവ് പറഞ്ഞു. തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് പ്രദേശവാസികള്‍ ഉടനെ മഗനെ ആശുപത്രിയിലെത്തിച്ചു.

    Also Read-Infant Murder | ഹോട്ടൽ മുറിയിൽ ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന കേസിൽ അമ്മൂമ്മ സിപ്‌സി അറസ്റ്റിൽ

    മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മഗന്‍ മരിക്കുന്നത്. എന്നാല്‍ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് റൂറല്‍ എസ്പി കേശവ് കുമാര്‍ പറഞ്ഞു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)

    Arrest | സമൂഹസദ്യ നടത്തിയില്ലെന്ന് ആരോപിച്ച് ക്ഷേത്ര ഭരണസമിതി പ്രസിഡന്റിന് മര്‍ദനം; പ്രതി അറസ്റ്റില്‍

    കൊല്ലം: കരിക്കോട്( Karicode)  ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സമൂഹസദ്യ നടത്തിയില്ലെന്ന് ആരോപിച്ച് ക്ഷേത്രഭരണസമിതി പ്രസിഡന്റിനെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍ (Arrest)

    Also Read-Arrest | പരോളിലിറങ്ങിയ കൊലക്കേസ് പ്രതി കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ അറസ്റ്റില്‍

    ചാത്തിനാംകുളം കുരുന്നാമണിക്ഷേത്രത്തിനുസമീപം റാംഗലത്തുവീട്ടില്‍ ശിവപ്രസാദിനെ (43) നെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച പ്രതി ക്ഷേത്രസമിതി പ്രസിഡന്റിന്റെ ചായക്കടയില്‍ വരികയും കല്ലുകൊണ്ട് ക്ഷേത്രഭരണസമിതി പ്രസിഡന്റ് തമ്പിയുടെ തലക്ക് അടിക്കുകയും ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

    ക്ഷേത്രത്തില്‍ സമൂഹസദ്യ നടത്തണമെന്ന ഇയാളുടെ ആവശ്യം ഭരണസമിതി തള്ളിയതാണ് അക്രമണത്തിന് പിന്നിലെ കാരണമെന്ന് ഇന്‍സ്പെക്ടര്‍ കെ.വിനോദ് പറഞ്ഞു.

    Also Read-Arrest | അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ചു; പൂര്‍വ വിദ്യാര്‍ഥി പിടിയിൽ

    എസ്.ഐ.മാരായ എ.പി.അനീഷ്, സ്വാതി, എ.എസ്.ഐ. സുനില്‍, മധു, സി.പി.ഒ.മാരായ സുധീര്‍, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
    Published by:Jayesh Krishnan
    First published: