നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയുമായുള്ള തർക്കം; ഒരു വയസ്സുള്ള കുഞ്ഞിനെ ഭർത്താവ് കാറിലിട്ട് പൂട്ടി

  ഭാര്യയുമായുള്ള തർക്കം; ഒരു വയസ്സുള്ള കുഞ്ഞിനെ ഭർത്താവ് കാറിലിട്ട് പൂട്ടി

  ഭാര്യയുമായുള്ള തർക്കത്തിനൊടുവിൽ ഒരു വയസ്സുള്ള ഇവരുടെ കുഞ്ഞിനെ കാറിലിട്ട് പൂട്ടി ഇയാൾ കടന്നു കളയുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഗ്രേറ്റർ നോയിഡ: ഭാര്യയുമായുള്ള തർക്കത്തിൽ കുഞ്ഞിനെ കാറിലിട്ട് പൂട്ടി ഭർത്താവ്. ഗ്രേറ്റർ നോയിഡയിലെ ബുലാന്ദ്ഷഹറിൽ തിങ്കളാഴ്ച്ചയാണ് സംഭവം. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

   ഭാര്യയുമായുള്ള തർക്കത്തിനൊടുവിൽ ഒരു വയസ്സുള്ള ഇവരുടെ കുഞ്ഞിനെ കാറിലിട്ട് പൂട്ടി ഇയാൾ കടന്നു കളയുകയായിരുന്നു. ഗഗൻ ശർമ എന്നയാളാണ് കുഞ്ഞിനെ കാറിൽ പൂട്ടിയത്. ബുലാന്ദ്ഷഹറിലെ സർക്കാർ സ്കൂളിൽ അധ്യാപകരാണ് ഗഗൻ ശർമയും ഭാര്യ നീതുവും.

   കുഞ്ഞിനെ കാറിലിട്ട് പൂട്ടിയ ഗഗൻ ശർമയ്ക്കെതിരെ ഭാര്യ നീതു തന്നെയാണ് പരാതി നൽകിയത്. ഇയാൾക്കെതിരെയുള്ള പരാതിയിൽ ഗാർഹിക പീഡനവും ഭാര്യ ആരോപിക്കുന്നുണ്ട്.

   തിങ്കളാഴ്ച്ച ഭാര്യയുമായി തർക്കിച്ച ഗഗൻ മകനെ അയാളുടെ ബലീനോ കാറിൽ പൂട്ടിയിട്ട് കടന്നു കളയുകയായിരുന്നു. കാർ ലോക്കായതിനാൽ ഒടുവിൽ വിൻഡോഗ്ലാസ് തകർത്താണ് കുട്ടിയെ പുറത്തെടുത്തതെന്ന് നീതുവിന്റെ പരാതിയിൽ പറയുന്നു.

   2019 ലാണ് ഗഗനും നീതുവും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ നാൾ മുതൽ പ്രശ്നങ്ങളുണ്ടായിരുന്നതായി ഗഗൻ പൊലീസിനോട് പറഞ്ഞു. ബുലാന്ദ്ഷഹറിലുള്ള തന്റെ കുടുംബ വീട് വിറ്റ് പണം നൽകാൻ ഭാര്യ നിരന്തരം ആവശ്യപ്പെടുന്നുവെന്നാണ് ഗഗൻ ശർമയുടെ ആരോപണം.

   തിങ്കളാഴ്ച്ചയും ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. കാറിൽ ബുലാന്ദ്ഷഹറിൽ നിന്നും ഗ്രേറ്റർ നോയിഡയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു തർക്കം. തുടർന്ന് കാർ നിർത്തി പുറത്തിറങ്ങി. ഭാര്യയും പിന്നാലെ പുറത്തിറങ്ങി. പിന്നീട് റോഡിൽ വെച്ചായി വഴക്ക്. ആളുകൾ കൂടിയതോടെ തന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് തോന്നിയാണ് ഓടി രക്ഷപ്പെട്ടതെന്നും കാറിന്റെ താക്കോൽ തന്റെ കൈവശമായിരുന്നുവെന്നും ഗഗൻ പൊലീസിനോട് പറഞ്ഞു.

   മകനെ കാറിൽ നിന്നും രക്ഷിച്ച ശേഷം നീതു നേരെ പൊലീസ് സ്റ്റേഷനിലെത്തി ഗഗന് എതിരെ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

   പതിനാറുകാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിടിയിലായത് 12 വയസ്സുള്ള സഹോദരൻ

   പതിനാറ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിടിയിലായത് ഇളയ സഹോദരൻ. ഗ്രേറ്റർ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. പെൺകുട്ടിയുടെ സഹോദരനായ പന്ത്രണ്ടു വയസ്സുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

   You may also like:ടിപി വധക്കേസ് പ്രതികളുമായി ചേർന്ന് സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ വിടാതെ കസ്റ്റംസ്

   വീട്ടുജോലികൾ ചെയ്ത് ഉപജീവന മാർഗം കണ്ടെത്തിയിരുന്ന സ്ത്രീയാണ് കുട്ടികളുടെ മാതാവ്. അമ്മയ്ക്കൊപ്പം പെൺകുട്ടിയും വീടുകളിൽ പോയിരുന്നു. ഇവർ ജോലി ചെയ്തിരുന്ന വീട്ടിലുള്ളവരാണ് വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

   പെൺകുട്ടി ക്ഷീണിതയും വയറ് വലുതായിരിക്കുന്നതും കണ്ട് വീട്ടുകാർ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോൾ സഹോദരൻ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കാര്യം പെൺകുട്ടി വെളിപ്പെടുത്തി. മൂന്ന് മാസം ഗർഭിണിയാണ് കുട്ടി.

   നാല് സഹോദരങ്ങളാണ് പെൺകുട്ടിക്കുള്ളത്. മാതാപിതാക്കൾക്കൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. പിതാവ് നിർമാണ തൊഴിലാളിയാണ്. അമ്മയ്ക്കൊപ്പം പെൺകുട്ടിയും വീട്ടുജോലിക്ക് പോയിരുന്നു.

   പെൺകുട്ടിയിൽ നിന്നും വിവരം അറിഞ്ഞ ഇവർ ജോലി ചെയ്തിരുന്ന വീട്ടിലെ ആളാണ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. പൊലീസ് അന്വേഷണത്തിൽ പെൺകുട്ടി സംഭവത്തെ കുറിച്ച് അമ്മയോട് സൂചിപ്പിച്ചതായി കണ്ടെത്തി. എന്നാൽ അമ്മ ഇത് കാര്യമായി എടുത്തിരുന്നില്ലെന്ന് പൊലീസ് പറയുന്നു. മകൾ ഗർഭിണിയാണെന്ന കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല.  മകളുടെ അസുഖത്തിന്റെ കാരണം അണുബാധയാണെന്നായിരുന്നു കരുതിയത് എന്നും പൊലീസ് പറയുന്നു.
   Published by:Naseeba TC
   First published:
   )}