നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മൊബൈല്‍ റീചാര്‍ജ് ചെയ്യാനെന്ന പേരില്‍ തട്ടിപ്പ്; മഹാരാഷ്ട്രയില്‍ വയോധികന് നഷ്ടമായത് 6.25 ലക്ഷം രൂപ

  മൊബൈല്‍ റീചാര്‍ജ് ചെയ്യാനെന്ന പേരില്‍ തട്ടിപ്പ്; മഹാരാഷ്ട്രയില്‍ വയോധികന് നഷ്ടമായത് 6.25 ലക്ഷം രൂപ

  ഓഫ്‌ലൈനായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സഹായിക്കാനായി വന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാരന്‍ ഇദ്ദേഹത്തെ പറ്റിച്ച് പണം അപഹരിക്കുകയായിരുന്നു.

  News18

  News18

  • Share this:
   മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ഒരു മുതിര്‍ന്ന പൗരന്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി എന്ന് പോലീസ് സ്ഥിരീകരിച്ചു. 6.25 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ കൈയില്‍ നിന്ന് തട്ടിയെടുത്തതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

   പോലീസ് നല്‍കുന്ന വിവരം അനുസരിച്ച്, ഇദ്ദേഹം ഓഫ്‌ലൈനായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സഹായിക്കാനായി വന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാരന്‍ ഇദ്ദേഹത്തെ പറ്റിച്ച് പണം അപഹരിക്കുകയായിരുന്നു.

   അദ്ദേഹത്തിന്റെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടാതെ ഇരിക്കണമെങ്കില്‍, ഒരു ലിങ്ക് വഴി 11 രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നാണ് തട്ടിപ്പുകാരന്‍ ഇദ്ദേഹത്തെ ധരിപ്പിച്ചത്.

   ആദ്യം നല്‍കിയ ലിങ്ക് ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇദ്ദേഹം വീണ്ടും തട്ടിപ്പുകാരനെ വിളിച്ചു. അപ്പോള്‍ അയാള്‍ വീണ്ടും മറ്റൊരു ലിങ്ക് നല്‍കി. പുതിയതായി നല്‍കിയ ലിങ്ക് ഉപയോഗിച്ച് തട്ടിപ്പുകാരന്‍ ഇരയുടെ ഫോണില്‍ പ്രവേശനം നേടി. തുടര്‍ന്ന് ഇരയുടെ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി 6.25 ലക്ഷം രൂപയുടെ പണമിടപാട് നടത്തുകയും അത് അപഹരിക്കുകയും ചെയ്തെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

   കേസിനാസ്പദമായ സംഭവം നടന്നത് ഈ വര്‍ഷം ജൂലായ് 26നാണ്. എന്നാല്‍ കല്‍വാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത് കഴിഞ്ഞ ശനിയാഴ്ചയാണ്. ഐപിസി വകുപ്പുകള്‍ പ്രകാരവും ഐടി ആക്ട് വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് താനെ സിറ്റി പോലീസ് പിആര്‍ഒ വക്താവ് വസാവെ അറിയിച്ചു.

   കേസ് അന്വേഷണം പുരോഗമിക്കുകയാണന്നും, എന്നാല്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   Also Read- 'ലൈംഗിക ബന്ധം വാട്സാപ്പ് സ്റ്റാറ്റസ്'; ജന്മദിനം ആഘോഷിച്ച വനിതാ പൊലീസും ഓഫീസറും ജയിലിലായത് ഇങ്ങനെ

   കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വഴി വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധിപേരിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സഹോദരങ്ങൾ അറസ്റ്റിലായിരുന്നു. തൃശൂര്‍ സൈബര്‍ ക്രൈം പൊലീസ് ന്യൂഡല്‍ഹിയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ന്യൂഡല്‍ഹി രഗൂബീര്‍ നഗറില്‍ വിവേക് പ്രസാദ് (29), സഹോദരന്‍ വിനയ് പ്രസാദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തശേഷം കസ്റ്റഡിയില്‍ വാങ്ങി.

   പനങ്ങാട് സ്വദേശിയില്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയ കേസില്‍ കോടതിയില്‍ നിന്ന് അനുമതി വാങ്ങിയാണ് തുടര്‍ നടപടി സ്വീകരിച്ചത്. ഇവരെ പനങ്ങാട് പൊലീസും കൊച്ചി സിറ്റി സൈബര്‍ പൊലീസും വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതികളുടെ മാതാപിതാക്കള്‍ മലയാളികളാണ്. ജനിച്ചതും വളര്‍ന്നതും ന്യൂഡല്‍ഹിയിലാണെങ്കിലും പ്രതികള്‍ നന്നായി മലയാളം സംസാരിക്കും. സ്ത്രീകള്‍ക്ക് ഒരു ശതമാനവും പുരുഷന്‍ന്മാര്‍ക്ക് രണ്ടു ശതമാനവും പലിശയില്‍ ലോണ്‍ നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. വിവിധ വ്യാജ ഫൈനാന്‍സ് സ്ഥാപങ്ങളുടെ പേരിലായിരുന്നു തട്ടിപ്പ്.
   Published by:Anuraj GR
   First published:
   )}