HOME /NEWS /Crime / Dating Apps | ഡേറ്റിങ് ആപ്പുകളുടെ മറവില്‍ വന്‍ തട്ടിപ്പ്; .യുവാവിന് നഷ്ടമായത് 41 ലക്ഷം

Dating Apps | ഡേറ്റിങ് ആപ്പുകളുടെ മറവില്‍ വന്‍ തട്ടിപ്പ്; .യുവാവിന് നഷ്ടമായത് 41 ലക്ഷം

Fraud Case

Fraud Case

ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നതിനും സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നതിന്റെ പേരിലും സെക്‌സ് ടോയ്‌സ് വാങ്ങാനാണെന്നും പറഞ്ഞ് യുവാവില്‍ നിന്ന് ഇവര്‍ 41.5 ലക്ഷം രൂപ തട്ടിയെടുത്തത്

  • Share this:

    ഹൈദരാബാദ്: ഇന്‍റര്‍നെറ്റില്‍ ഡേറ്റിങ് പരസ്യം കണ്ട് ബന്ധപ്പെട്ട യുവാവിന് നഷ്ടമായത് 41 ലക്ഷം രൂപ. ഡേറ്റിങ് സേവനങ്ങളുടെ മറവിലാണ് യുവാവിന് വന്‍തുക നഷ്ടമായത്. അതേസമയം തെലങ്കാന സ്വദേശിയെ കബളിപ്പിച്ച് 41.5 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തതയായി ഹൈദരാബാദ് സൈബര്‍ സെല്‍ അറിയിച്ചു. ഇവരുടെ കൂട്ടാളികള്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

    ഡേറ്റിങ് സംബന്ധമായ ഇന്‍റര്‍നെറ്റ് പരസ്യത്തില്‍ നിന്നാണ് തട്ടിപ്പിനിരയായ വ്യക്തിക്ക് ഇവരുടെ നമ്പര്‍ ലഭിക്കുന്നത്. തുടര്‍ന്ന് ഇവരെ ബന്ധപ്പെടുകയും ചെയ്തു. ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നതിനും സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നതിന്റെ പേരിലും സെക്‌സ് ടോയ്‌സ് വാങ്ങാനാണെന്നും പറഞ്ഞ് യുവാവില്‍ നിന്ന് ഇവര്‍ 41.5 ലക്ഷം രൂപ തട്ടിയെടുത്തത്. പണം ലഭിച്ചതിനു പിന്നാലെ പ്രതികള്‍ യുവാവിന്റെ ഫോണ്‍ എടുക്കുന്നത് നിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് താന്‍ തട്ടിപ്പിനിരയായെന്ന് യുവാവിന് വ്യക്തമായത്.

    You May Also Like- Sex Toys | സെക്സ് ടോയ്‌സ് നിറച്ച കപ്പലും സൂയസ് കനാലിൽ കുടുങ്ങി

    തട്ടിപ്പിനിരയായ സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെടുകയും പ്രതികള്‍ വിവിധ വെബ്‌സൈറ്റുകളില്‍ ഡേറ്റിങ് പരസ്യങ്ങള്‍ നല്‍കിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളെ പിടികൂടിയെങ്കിലും ഇവര്‍ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച തുക ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികളുടെ പക്കല്‍ നിന്ന് നാല് ഫോണുകളും മൂന്ന് സിം കാര്‍ഡും ഒരു ഡെബിറ്റ് കാര്‍ഡും കണ്ടെത്തി.

    കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കര്‍ണാടക സ്വദേശിയും ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായിരുന്നു. നഗ്ന വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബെംഗളൂരു സ്വദേശിയില്‍ നിന്ന് പണം തട്ടിയെടുത്തത്. 16 ലക്ഷം രൂപയായിരുന്നു പ്രതികള്‍ ഇയാളില്‍ നിന്ന് തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പു വഴി ഒരു യുവതിയുമായി പരിചയപ്പെടുകയായിരുന്നു. ഈ യുവതിയ മുഖേനെയായിരുന്നു ബെംഗളൂരു സ്വദേശിയില്‍ നിന്ന് പണം തട്ടിയത്.

    ശ്വേത എന്ന പേരിലായിരുന്നു യുവതി യുവാവിനെ പരിചയപ്പെട്ടത് ഇതിമുശേഷം 2000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഈ പണം നികിത എന്ന സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറാനായിരുന്നു ആവശ്യപ്പെട്ടത്. തുടര്‍ന്ന് നികിത യുവാവിന്റെ ഫോണിലേക്ക് വിഡിയോ കോള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ വിഡിയോ കോളില്‍ ഒരു യുവതി നഗ്നയായി എത്തി. ഈ വിഡിയോ റെക്കോര്‍ഡ് ചെയ്യുകയും യുവാവിനെ ഭീഷണിപ്പെടുത്തുകയും ആയിരുന്നു.

    ഇന്നു റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ ഉത്തരേന്ത്യയിൽ പണം തട്ടിയെടുത്ത് മുങ്ങുന്ന വിവാഹ തട്ടിപ്പ് സംഘങ്ങളുടെ വാർത്തകൾ വരുന്നത് പതിവാണ്. ഈ പരമ്പരയിലെ ഏറ്റവും പുതിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിവാഹ ദിവസം വധുവിനേയും സംഘത്തേയും കാണാതായതോടെ പൊലീസ് സ്റ്റേഷനിലെത്തിയ വരനെ സ്വീകരിച്ചത് സമാന പരാതിയുമായി എത്തിയ നാല് വരന്മാരാണ്.

    മധ്യപ്രദേശിലെ ഉൾനാടൻ ഗ്രാമങ്ങളിലെ യുവാക്കളാണ് സംഘത്തിന്റെ തട്ടിപ്പിന് ഇരയാകുന്നത്. വധുവിനെ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്ന ഗ്രാമങ്ങളിലെ യുവാക്കളാണ് സംഘത്തിന്റെ ഇരകളാകുന്നത്.

    First published:

    Tags: Crime news, Dating app, Dating app scam, Fraud, Scam, Sex toys