• HOME
  • »
  • NEWS
  • »
  • crime
  • »
  • Lynching | അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തീകൊളുത്തി കൊന്നു

Lynching | അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തീകൊളുത്തി കൊന്നു

മര്‍ദിച്ച് അവശനാക്കിയ ശേഷം തീയിട്ടു കൊലപ്പെടുത്തുകയായിരുന്നു.

  • Share this:
    അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് അസമില്‍ യുവാവിനെ ആള്‍ക്കൂട്ടം തീകൊളുത്തി കൊന്നു(Murder). ദീബ്രുഗഡിലെ റോമോരിയയില്‍ ശനിയാഴ്ചയാണ് സംഭവംസുനില്‍ തന്തി(35) എന്നയാളെയാണ് ആള്‍ക്കൂട്ടം തീകൊളുത്തി കൊന്നത്. മര്‍ദിച്ച് അവശനാക്കിയ ശേഷം തീയിട്ടു കൊലപ്പെടുത്തുകയായിരുന്നു.

    ഇയാളുടെ കുത്തേറ്റ് ധലാജന്‍ ടീ എസ്റ്റേറ്റിലെ അഞ്ചുവയസ്സുള്ള കുട്ടി മരണപ്പെട്ടെന്നാണു നാട്ടുകാര്‍ പറയുന്നത. സംഭവത്തിനു പിന്നാലെ പ്രകോപിതരായ നാട്ടുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നീട് വയലില്‍ വെച്ച് യുവാവിനെ തീകൊളുത്തുകയായിരുന്നു.

    മരിച്ച കുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പ്രദേശത്ത് സിആര്‍പിഎഫിനെ വിന്യസിച്ച് സാഹചര്യം നിയന്ത്രണ വിധേയമാക്കി.

    Also Read-Sexual Assault | സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു; Nodal officer വിനോയ് ചന്ദ്രനെതിരെ തെളിവുകള്‍

    Sexual Harassment| ലൈംഗികാതിക്രമ പരാതി; മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ അന്വേഷണം ഊർജ്ജിതം

    കൊച്ചി: ലൈംഗിക അതിക്രമ (Sexual Harassment)പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ (Anez Anzare) അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഇയാളുടെ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തി.  കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ  ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ്.

    Also Read-Arrest | രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമം; അച്ഛനും മകളും അറസ്റ്റില്‍

    അനീസ് അൻസാരി ഇപ്പോൾ ഒളിവിലാണ്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. സമൂഹമാധ്യമ ആരോപണങ്ങൾ ഉയർന്നതിനു തൊട്ടു പിന്നാലെ അനീസ് അൻസാരി ഒളിവിൽ പോയതായാണ് വിവരം. ഇയാൾ രാജ്യം വിട്ടെന്നും അഭ്യൂഹമുണ്ടെന്നും പൊലീസ് പറഞ്ഞു. ദുബായിലും ഇയാൾക്ക് മേക്കപ്പ് സ്റ്റുഡിയോ ഉണ്ട്.

    രാജ്യത്തെ എയർപോർട്ടുകളിൽ ലുക്ക് ഔട്ട് സർക്കുലർ കൊടുക്കാൻ ഒരുങ്ങുകയാണു പൊലീസ്. അതേസമയം പരാതി നൽകുന്ന സ്ത്രീകൾ  ആദ്യം സോഷ്യൽ മീഡിയയിൽ  ഇത്  പ്രസിദ്ധപ്പെടുത്തുന്നത് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുമെന്ന്  കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി.യൂ. കുര്യാക്കോസ് പറഞ്ഞു. പാലാരിവട്ടം പൊലീസ് മൂന്ന് കേസുകളാണ് അനീസ് അൻസാരിക്ക് എതിരെ രജിസ്റ്റർ ചെയ്തത്.

    Also Read-Crime | ബൈക്ക് റിപ്പയറിങ്ങിനേച്ചൊല്ലി വാക്കുതർക്കം; തിരുവനന്തപുരത്ത് യുവാവിന് തലയിൽ വെടിയേറ്റു

    ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വരാനുള്ള സാധ്യത ഉണ്ടെന്ന് പോലീസ് പറയുന്നു . നിലവിൽ പരാതി നൽകിയ യുവതികൾ  മറ്റു പലരും സമാനരീതിയിൽ  ഇയാളെ കുറിച്ച് പരാതി പറഞ്ഞതായും വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പരാതി  പറഞ്ഞ  യുവതികൾ   ആദ്യം പോലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ ഈ പരാതിയുടെ സ്വഭാവം മനസ്സിലാക്കി  പോലീസ് നടപടികളിലേക്ക് കടക്കുകയായിരുന്നു.
    ഇവരെ  പിന്നീട് പൊലീസ് ബന്ധപ്പെടുകയും  ഇ-മെയിൽ വഴി  അവർ പരാതി അയക്കുകയും ആയിരുന്നു. സമാനമായ രീതിയിൽ പലരെയും അനീസ് അൻസാരി സമീപിച്ചിട്ടുണ്ട് എന്നാണ് വിവരം. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയി അറിയപ്പെടുന്ന  ഇയാൾക്ക്  കേരളത്തിലും ദുബായിലും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുണ്ട്. മേക്കപ്പ് സാധനങ്ങളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും ഓൺലൈൻ വിൽപ്പന ശൃംഖലയും ഇയാളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: