നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Murder| അച്ഛനൊപ്പം ചേർന്ന് ഭാര്യയുടെ കാമുകനെ കൊന്ന് യുവാവ്; ഇരുവരും പൊലീസ് പിടിയിൽ

    Murder| അച്ഛനൊപ്പം ചേർന്ന് ഭാര്യയുടെ കാമുകനെ കൊന്ന് യുവാവ്; ഇരുവരും പൊലീസ് പിടിയിൽ

    . വിവാഹ ശേഷം ഭാര്യ രാത്രി സമയങ്ങളിൽ ഫോണിൽ ഏറെ നേരം സംസാരിക്കുന്നതും പുറത്തു പോയാൽ വൈകി തിരിച്ചു വരുന്നതുമാണ് സംശയത്തിന് കാരണമെന്ന് യുവാവ്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ഉത്തർപ്രദേശ്: ഭാര്യയുടെ കാമുകനെന്ന് സംശയിക്കുന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവും പിതാവും അറസ്റ്റിൽ. ഉത്തർപ്രദേശിലെ സിതാപൂരിലാണ് സംഭവം. അപകടമരണമാണെന്ന് കരുതിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയതോടെയാണ് അച്ഛനും മകനും പിടിയിലായത്.

      ഈ വർഷം മെയിലായിരുന്നു യുവാവിന്റെ വിവാഹം. വിവാഹ ശേഷം ഭാര്യ രാത്രി സമയങ്ങളിൽ ഫോണിൽ ഏറെ നേരം സംസാരിക്കുന്നതും പുറത്തു പോയാൽ വൈകി തിരിച്ചു വരുന്നതുമാണ് സംശയത്തിന് കാരണമെന്ന് ചോദ്യം ചെയ്യലിൽ യുവാവ് പൊലീസിനോട് പറഞ്ഞു.

      ഇതുസംബന്ധിച്ച് ഭാര്യയുമായി നിരന്തരം യുവാവ് വഴക്കിട്ടിരുന്നു. ഇതിനിടയിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ ഇയാൾ കാണുകയും ചെയ്തു. മോഹിത് എന്നായിരുന്നു ഇയാളുടെ പേര്. ഈ സംഭവം താൻ അവഗണിക്കാൻ ശ്രമിച്ചെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും പരിഹസിക്കാൻ തുടങ്ങിയതോടെയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

      ബന്ധുക്കളുടെ പരിഹാസത്തിൽ പ്രകോപിതനായ യുവാവ് ഇക്കാര്യം പിതാവിനോട് പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് മോഹത്തിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച നേരിട്ടു കണ്ട് സംസാരിക്കണമെന്നാവശ്യപ്പെട്ട് മോഹിത്തിനോട് വരാൻ പറഞ്ഞു. ഗോലാപൂർ-സീതാപൂർ അതിർത്തിയിൽ വെച്ച് അച്ഛനും മകനും ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മോഹത്തിനെ കൊലപ്പെടുത്തുകയായിരുന്നു.

      ശേഷം അപകടമരണമാണെന്ന് വരുത്തി തീർക്കാൻ ബൈക്കിൽ മൃതദേഹം കഴറ്റിയ ശേഷം മരത്തിൽ കൊണ്ടിടിച്ചു. പോസ്റ്റുമോർടത്തിലാണ് കഴുത്തിൽ മൂർച്ചയുള്ള ആയുധം വെച്ച് മുറിച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്. ഇതേ തുടർന്ന് അച്ഛനും മകനും അറസ്റ്റിലാകുകയായിരുന്നു.

      Also Read-Visa Scam | കൊല്ലത്ത് വിസ തട്ടിപ്പ്; വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ അറസ്റ്റിൽ

      മറ്റൊരു സംഭവത്തിൽ, മകനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടയാളെ എഴുപതുകാരനായ പിതാവ്(Father) നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി(Murder). തേനി ഉത്തമപാളയം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കടലൂര്‍ സ്വദേശി മദനനാണ് കൊല്ലപ്പെട്ടത്. തേനി ഉത്തമപാളയത്ത് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കൊലപാതരത്തില്‍ കുള്ളപ്പ ഗൗണ്ടന്‍പ്പെട്ടി സ്വദേശി കരുണാനിധി(70), മക്കളായ സെല്‍വേന്ദ്രന്‍, കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

      വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ നിന്ന് ഓഫീസിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ഉത്തമപാളയം പഞ്ചായത്ത് യൂണിയന്‍ ഓഫീസിന് സമീപത്ത്‌വെച്ച് ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ കാറിടിപ്പിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മദനന്‍ മരിച്ചെന്ന് ഉറപ്പിച്ചതിന് ശേഷമാണ് സംഘം സംഭവസ്ഥലത്ത് നിന്ന് മടങ്ങിയത്.

      Also Read-കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി; കേസില്‍ വഴിത്തിരിവ്

      ഓടിയെത്തിയ നാ്ട്ടുകാരെ കരുണാനിധിയും സംഘവും വടിവാള്‍വീശി അകറ്റി നര്‍ത്തുകയായിരുന്നു. എന്നാല്‍ രക്ഷപ്പെട്ട അക്രമി സംഘത്തെ കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് ജനക്കൂട്ടം തടഞ്ഞു പൊലീസിന് കൈമാറുകയായിരുന്നു. കേസില്‍ എട്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. മകന്റെ മരണത്തിന് പ്രതികാരം വീട്ടാന്‍ കരുണാനിധിയും മക്കളും നടത്തിയ ആസൂത്രിത കൊലയാണ് മദനന്റേതെന്ന് പൊലീസ് അറിയിച്ചു.

      കഴിഞ്ഞവര്‍ഷം ഉത്തമപാളയത്ത് ഭൂമിവില്‍പന സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കരുണാനിധിയുടെ മകന്‍ അഭിഭാഷകനായ രഞ്ജിത്ത് കുമാര്‍ കൊല്ലപ്പെടുന്നത്. ഈ കേസില്‍ പ്രതിയായിരുന്നു മദനന്‍. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് മദനന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
      Published by:Naseeba TC
      First published:
      )}