HOME » NEWS » Crime » MAN PLANNING TO TAKE REVENGE ON HIS FRIENDS ARRESTED IN POSSESSION OF GRENADES DETONATOR

സുഹൃത്തുക്കളോട് പ്രതികാരം ചെയ്യാൻ ഗ്രനേഡുകളുമായി എത്തി; യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു

യുവാവ് മൂന്ന് ഗ്രനേഡുകളും ഡിറ്റോണേറ്ററും കടത്തിക്കൊണ്ടുവന്നതായി പൊലീസ് പറഞ്ഞു

News18 Malayalam | news18-malayalam
Updated: October 26, 2020, 4:53 PM IST
സുഹൃത്തുക്കളോട് പ്രതികാരം ചെയ്യാൻ ഗ്രനേഡുകളുമായി എത്തി; യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു
പ്രതീകാത്മക ചിത്രം
  • Share this:
മദ്യം വാങ്ങാൻ നിർബന്ധിച്ച സുഹൃത്തുക്കളോട് പ്രതികാരം ചെയ്യാൻ ഗ്രനേഡും സ്ഫോടകവസ്തുക്കളുമായി എത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ബീഹാറിലെ കൈമൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. ഞായറാഴ്ച രാത്രിയൊണ് മൂന്നു ഗ്രനേഡുകളും സ്ഫോടകവസ്തുക്കളും കൈവശം വെച്ചതിന് യുവാവ് അറസ്റ്റിലായത്.

തൊട്ടടുത്ത വാരണാസി ജില്ലയിലെ ചന്ദൗസി പട്ടണത്തിൽ നിന്ന് കൈമൂർ ജില്ലയിലെ തന്റെ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന ദീപക് കുമാർ എന്ന യുവാവാണ് അറസ്റ്റിലായത്. ഗ്രനേഡും സ്ഫോടകവസ്തുക്കളും കൈയിൽ കരുതിയിരുന്ന സഞ്ചിയിലാണ് സൂക്ഷിച്ചിരുന്നത്. ജില്ലാ അതിർത്തിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ അടങ്ങിയ സഞ്ച് കണ്ടെടുത്തത്.

“സഞ്ചിയിൽ ഗ്രനേഡുകളും സ്ഫോടകവസ്തുക്കളും കരുതിയിരുന്ന ഇയാളെ അന്തർ സംസ്ഥാന അതിർത്തിയിൽ നിന്ന് ശാസ്ത്രി സീമ ബെൽ (എസ്എസ്ബി) ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി കൈമൂർ പോലീസിന് കൈമാറിയിട്ടുണ്ട്"- കൈമൂർ ജില്ലയിലെ എസ്പി മുഹമ്മദ് ദിൽ‌നവാജ് അഹമ്മദ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അക്രമ പ്രവർത്തനങ്ങൾ തടയുന്നതിനായി യുപി-ബീഹാർ അതിർത്തിയിൽ എസ്എസ്ബിയുടെ ഒരു യൂണിറ്റിനെ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ 28 ന് ആരംഭിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് പോലീസ് സംശയിക്കുന്നു. ബുധനാഴ്ച നടക്കുന്ന ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കൈമൂർ.

അതേസമയം, മദ്യക്കടത്തിന് പ്രേരിപ്പിച്ച തന്റെ ഗ്രാമത്തിലെ ചില യുവാക്കളോട് പ്രതികാരം ചെയ്യാനാണ് ഗ്രനേഡ് കൊണ്ടുവന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൽക്കരി ഡിപ്പോയിൽ ജോലി ചെയ്തിരുന്ന ഇയാൾ മൂന്ന് ഗ്രനേഡുകളും ഡിറ്റോണേറ്ററും കടത്തിക്കൊണ്ടുവന്നതായി പൊലീസ് പറഞ്ഞു. “ഞങ്ങൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു, കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിൽ വ്യക്തമാകും” അഹമ്മദ് കൂട്ടിച്ചേർത്തു.
Published by: Anuraj GR
First published: October 26, 2020, 4:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories